ഇന്ത്യ-ആസ്‌ത്രേലിയ ഉച്ചകോടി ഇന്ന്; ഇന്ത്യയില്‍ 1500 കോടിയുടെ നിക്ഷേപത്തിന് ആസ്‌ത്രേലിയ
രാജ്യത്തെ വിവിധ മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ആസ്‌ത്രേലിയ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ഇന്ത്യഓസ്‌ട്രേലിയ ഉഭയകക്ഷി ഉച്ചകോടി ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുക്കും. രാജ്യത്തെ വിവിധ മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ആസ്‌ത്രേലിയ പ്രഖ്യാപിച്ചേക്കും. ഇത് ഇന്ത്യയില്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ നടത്തുന്ന എക്കാലത്തെയും വലിയ നിക്ഷേപമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ആസ്‌ത്രേലിയയും ധാതു മേഖലയിലും ധാരണാപത്രം ഒപ്പുവെക്കും. ഇത് ആസ്‌ത്രേലിയയില്‍ നിന്ന് മെറ്റാലിക് കല്‍ക്കരി, ലിഥിയം എന്നിവ സ്വന്തമാക്കുന്നതിന് ഇന്ത്യയെ സഹായിക്കുകയും പ്രവേശനം വര്‍ധിപ്പിക്കുകയും ചെയ്യും. കാര്‍ഷികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ അടക്കമുള്ള മേഖലകളില്‍ സഹകരിക്കാനുള്ള പ്രഖ്യാപനവും ഉച്ചകോടിയില്‍ ഉണ്ടാകും. ഇന്ത്യ-ആസ്‌ത്രേലിയ വ്യാപാര കരാര്‍ ഈ മാസം അവസാനത്തോടെ തീരുമാനമാകും.
അതേസമയം, അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ജപ്പാന്‍ ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ന്യൂഡല്‍ഹിയില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കും. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ശക്തമാക്കും. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ജപ്പാനാണെന്ന് കിഷിദയും പറഞ്ഞിരുന്നു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT