Sub Lead

രാജ്യത്ത് കൊവിഡ് രോഗികളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 1.33 ലക്ഷം കേസുകള്‍, വ്യാപനമുള്ളത് അഞ്ച് സംസ്ഥാനങ്ങളില്‍

രാജ്യത്ത് കൊവിഡ് രോഗികളില്‍ വര്‍ധന; 24 മണിക്കൂറിനിടെ 1.33 ലക്ഷം കേസുകള്‍, വ്യാപനമുള്ളത് അഞ്ച് സംസ്ഥാനങ്ങളില്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1.33 ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 1,32,788 പേര്‍ക്കാണ് രാജ്യത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. അതിന് മുമ്പ് ഇതിലും കുറവായിരുന്നു കൊവിഡ് രോഗികളുടെ എണ്ണം. ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞ കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. വ്യാഴാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഒരുദിവസം മാത്രം 1,33,953 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,84,40,988 ആയിട്ടുണ്ട്.

17,08,716 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 2,63,82,897 പേര്‍ രോഗമുക്തരായതായി. ഇതില്‍ 2,11,750 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി ലഭിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, കൊവിഡ് മരണസംഖ്യയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,897 മരണമാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം 3,207 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,38,013 ആയി ഉയര്‍ന്നു.

മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 15,169 കേസുകളും കര്‍ണാടകയില്‍ 16,387 ഉം, കേരളത്തില്‍ 19,661 ഉം തമിഴ്‌നാട്ടില്‍ 25,317 ഉം ആന്ധ്രയില്‍ 12,768 ഉം കേസുകള്‍ രേഖപ്പെടുത്തിയതായാണ് കണക്ക്. ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുനാളുകള്‍ക്കുശേഷം ഏറ്റവും കുറഞ്ഞ കൊവിഡ് കേസാണുള്ളത്. 576 പുതിയ രോഗികളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ഒരുദിവസമുണ്ടായത്. അതേസമയം, 103 പേര്‍ കൊവിഡിന് കീഴടങ്ങി മരണപ്പെട്ടു. രാജ്യത്താകെ 21,85,46,667 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it