Sub Lead

യുപി പോലിസിന് തിരിച്ചടി; ട്വിറ്റര്‍ എംഡിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

രണ്ടു ദിവസത്തിനുള്ളില്‍ തനിക്ക് കിട്ടിയ പോലിസിന്റെ നോട്ടീസില്‍ സാക്ഷിയില്‍ നിന്ന് പ്രതിയിലേക്ക് താന്‍ മാറിയെന്ന് മനീഷ് മഹേശ്വരി കോടതിയില്‍ വാദത്തിനിടെ പറഞ്ഞു.

യുപി പോലിസിന് തിരിച്ചടി; ട്വിറ്റര്‍ എംഡിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പ്രദേശ് പോലിസ് സമന്‍സ് അയച്ച ട്വിറ്ററിന്റെ ഇന്ത്യയിലെ മേധാവി മനീഷ് മഹേശ്വരിക്ക് അറസ്റ്റില്‍ നിന്ന് കര്‍ണാട ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.

ഇടക്കാല സംരക്ഷണം നല്‍കുന്നതിനെ എതിര്‍ത്ത യുപി പോലിസ് ഇത് മുന്‍കൂര്‍ ജാമ്യത്തിന് തുല്യമാണെന്ന് വാദിച്ചു. അന്വേഷണം തടയുന്നില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. പോലിസ് അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് വെര്‍ച്വല്‍ വഴി ചെയ്യാമെന്നും ജസ്റ്റിസ് നരേന്ദര്‍ പറഞ്ഞു.

രണ്ടു ദിവസത്തിനുള്ളില്‍ തനിക്ക് കിട്ടിയ പോലിസിന്റെ നോട്ടീസില്‍ സാക്ഷിയില്‍ നിന്ന് പ്രതിയിലേക്ക് താന്‍ മാറിയെന്ന് മനീഷ് മഹേശ്വരി കോടതിയില്‍ വാദത്തിനിടെ പറഞ്ഞു. ജൂണ്‍ 17-ന് യുപി പോലിസ് താന്‍ സാക്ഷിയാണെന്ന് പറഞ്ഞുകൊണ്ടാണ് നോട്ടിസ് നല്‍കിയത്. രണ്ടു ദിവസത്തിന് ശേഷം ലഭിച്ച മറ്റൊരു നോട്ടിസില്‍ സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം തന്നെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം.

ഞാന്‍ ബംഗളൂരുവിലാണ്. പോലിസ് ഇമെയില്‍ വഴിയാണ് എനിക്ക് നോട്ടിസ് അയച്ചത്. ഗാസിയാബാദിലേക്ക് വരാന്‍ എനിക്ക് കഴിയില്ലെന്ന് പറഞ്ഞ് ഞാന്‍ മറുപടി നല്‍കി. ഓണ്‍ലൈന്‍ വഴി ഹാജരാകാമെന്ന് പറയുകയും ചെയ്തു. പക്ഷേ അവര്‍ക്ക് എന്റെ ശാരീരിക സാന്നിധ്യം വേണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപി പോലിസിന്റെ ഈ നടപടിയെ വിമര്‍ശിച്ച കോടതി അദ്ദേഹത്തോട് ഓണ്‍ലൈനായി ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇന്ന് രാവിലെ ഗാസിയാബാദ് ലോണി പോലിസ് സ്‌റ്റേഷനില്‍ ട്വിറ്റര്‍ എംഡിയോട് എത്തിച്ചേരാനാണ് പോലിസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാതെ മനീഷ് തിവാരി കര്‍ണാടക ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it