Sub Lead

തൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അം​ഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു

നിലവിൽ സിപിഐ ഒല്ലൂക്കര ലോക്കൽ കമ്മിറ്റി അം​ഗമാണ് സുനിൽ കുമാർ. നേരത്തെ ഒല്ലൂക്കര ലോക്കൽ സെക്രട്ടറിയായും എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അം​ഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
X

തൃശൂർ: തൃശൂർ ജില്ലയിലെ സിപിഐ നേതാവും എഐവൈഎഫ് മുൻ സംസ്ഥാന സമിതി അം​ഗവുമായ സുനിൽ കുമാർ വല്ലത്ത് സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു. തൃശൂരിൽ നടന്ന ചടങ്ങിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് അം​ഗത്വം സ്വീകരിച്ചു. എന്നാൽ സുനിൽ കുമാർ ലോക്കൽ കമ്മിറ്റി അം​ഗമാണെന്ന കാര്യം അറിയില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.


നിലവിൽ സിപിഐ ഒല്ലൂക്കര ലോക്കൽ കമ്മിറ്റി അം​ഗമാണ് സുനിൽ കുമാർ. നേരത്തെ ഒല്ലൂക്കര ലോക്കൽ സെക്രട്ടറിയായും എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂരിലെ മൾട്ടി പർപ്പസ് ബാങ്ക് ഡയരക്ടർ ബോർഡ് അം​ഗം കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹം ബിജെപിയിൽ ചേർന്നെങ്കിലും സിപിഐയിൽ നിന്ന് പുറത്താക്കിയതായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

സംഘടനയ്ക്കകത്തെ പ്രശ്നങ്ങളും സിപിഐയുമായി ഒത്തുപോകാൻ കഴിയാത്തതിനാലാണ് പാർട്ടി വിട്ടതെന്ന് സുനിൽ കുമാർ പറഞ്ഞു. ബിജെപി പ്രാഥമിക അം​ഗത്വം സ്വീകരിച്ചെന്നും രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി ഭരണം നൽകിയ പ്രസ്ഥാനത്തെ വർ​ഗീയ പ്രസ്ഥാനമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


പാർട്ടിയിൽ നിന്ന് പുറത്തുപോയ സുനിൽ കുമാർ ലോക്കൽ കമ്മിറ്റി അം​ഗമാണെന്ന കാര്യം അറിയില്ലെന്ന് സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ് പറഞ്ഞു. അതേസമയം സുനിൽ കുമാർ നിലവിൽ സിപിഐ ഒല്ലൂക്കര ലോക്കൽ കമ്മിറ്റി അം​ഗമാണെന്നും ബിജെപിയിൽ ചേർന്നിട്ടും അദ്ദേഹത്തിനെതിരേ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നുമാണ് പാർട്ടിക്കകത്ത് നിന്ന് ലഭിക്കുന്ന വിവരം.

Next Story

RELATED STORIES

Share it