'ദൈവത്തിന്റെ നാമത്തില്‍... ഈ കൂട്ടക്കൊല അവസാനിപ്പിക്കൂ'; റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ വീണ്ടും ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവത്തെ ഓര്‍ത്തെങ്കിലും ദുരിതം അനുഭവിക്കുന്നവരുടെ നിലവിളി കേള്‍ക്കുക. ബോംബ് ഇടുന്നതും ആക്രമണങ്ങളും നിര്‍ത്തുക അദ്ദേഹം ആവശ്യപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ചത്തെ ബലിയര്‍പ്പണ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ നാമത്തില്‍ ആവശ്യപ്പെടുകയാണ്, ഈ കൂട്ടക്കൊല അവസാനിപ്പിക്കൂ.... കുട്ടികളുടെ ആശുപത്രികള്‍ക്കും സിവിലിയന്‍മാര്‍ക്കും നേരെയുള്ള ബോംബാക്രമണം അപരിഷ്‌കൃതമാണ്. ഇതിന് സാധുവായ കാരണങ്ങളൊന്നുമില്ല. ഇത് നിഷ്ഠൂരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. യുഉക്രേനിയന്‍ നഗരങ്ങള്‍ സെമിത്തേരികളായി ചുരുങ്ങാനുള്ള സാധ്യതയുണ്ടെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ 18ാം ദിവസവും റഷ്യന്‍ സേന യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. ഞായറാഴ്ച ലിവിവിലെ ഉക്രേനിയന്‍ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
RELATED STORIES
നിപ: ഏഴ് സാംപിളുകള് കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
22 Sep 2023 5:47 AM GMTവയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര്‍ ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMT