ചന്ദ്രബാബു നായിഡുവിന് തിരിച്ചടി; നാല് ടിഡിപി എംപിമാര്‍ ബിജെപിയില്‍
വൈ എസ് ചൗധരി, സി എം രമേശ്, ഗാരികപടി മോഹന്‍ റാവു, ടി ജി വെങ്കടേഷ് എന്നീ എംപിമാരാണ് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയ്‌ക്കൊപ്പം എത്തി ഉപരാഷ്ട്രപതിയെ കണ്ടത്.
ന്യഡല്‍ഹി: ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ ആറ് രാജ്യസഭാ എംപിമാരില്‍ നാലുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിനെ കണ്ട നാലുപേരും ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. വൈ എസ് ചൗധരി, സി എം രമേശ്, ഗാരികപടി മോഹന്‍ റാവു, ടി ജി വെങ്കടേഷ് എന്നീ എംപിമാരാണ് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി നദ്ദയ്‌ക്കൊപ്പം എത്തി ഉപരാഷ്ട്രപതിയെ കണ്ടത്.
ടിഡിപി ബിജെപിയില്‍ 'ലയിക്കാന്‍ തീരുമാനിച്ചെന്ന' കത്തും സംഘം വെങ്കയ്യ നായിഡുവിന് കൈമാറി. സി എം രമേശ് ആദായനികുതി വെട്ടിപ്പുകേസിലും, സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സിബിഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവരാണ് ആദ്യം ബിജെപിയിലേക്ക് പോകാന്‍ തീരുമാനമെടുത്തതെന്നും എന്നാല്‍ കൂറുമാറ്റ പരിധിയില്‍പ്പെടാതിരിക്കാന്‍ മറ്റു രണ്ട് പേരെ കൂടി കൂട്ടുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് പേരെ മാത്രമാണ് ടിഡിപി ടിക്കറ്റില്‍ ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അതേസമയം, എംപിമാരുടെ കൂറുമാറ്റം രാജ്യസഭയില്‍ ബിജെപിയ്ക്ക് ശക്തിപകരും. 245 അംഗ സഭയില്‍ ബിജെപിയ്ക്ക് 102 അംഗങ്ങളാണ് നിലവിലുള്ളത്.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT