Sub Lead

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നാടകം: വിദ്യാര്‍ഥികളെ ദിവസവും അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്ത് പോലിസ്

ബീദറിലെ സ്‌കൂളില്‍ എത്തി പിഞ്ചുകുട്ടികളെ ദിവസവും മണിക്കൂറുകളോളം ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിക്കുകയാണ് പോലിസ്. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം സ്‌കൂളില്‍ എത്തി വിദ്യാര്‍ഥികളെ നാലും അഞ്ചും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നാടകം: വിദ്യാര്‍ഥികളെ ദിവസവും അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്ത് പോലിസ്
X

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ നാടകം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരേ അസാധാരണ നടപടിയുമായി കര്‍ണാടക പോലിസ്. ബീദറിലെ സ്‌കൂളില്‍ എത്തി പിഞ്ചുകുട്ടികളെ ദിവസവും മണിക്കൂറുകളോളം ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിക്കുകയാണ് പോലിസ്. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം സ്‌കൂളില്‍ എത്തി വിദ്യാര്‍ഥികളെ നാലും അഞ്ചും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചോദ്യംചെയ്യലിന് വിധേയമാക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ജനുവരി 21ന് സ്‌കൂളില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തില്‍ പൗരത്വനിയമ ഭേദഗതിയേയും പ്രധാനമന്ത്രിയേയും വിമര്‍ശിച്ചെന്ന് ആരോപിച്ചാണ് പോലിസിന്റെ നടപടി. നാടകം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇതിനു പിന്നാലെ സ്‌കൂള്‍ പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും (52) വിദ്യാര്‍ഥിയുടെ അമ്മയെയും അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

നാടകത്തില്‍ വിദ്യാര്‍ഥി പറയുന്ന ഏതാനും വരികളുടെ പേരിലാണ് വിദ്യാര്‍ഥിയുടെ വിധവയായ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്തത്. നാടകത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയാണ് ഇപ്പോള്‍ പോലിസ് നിരന്തരം ചോദ്യംചെയ്യലിന് വിധേയമാക്കി വേട്ടയാടുന്നത്.ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് നാടകത്തില്‍ പങ്കെടുത്തത്. നിലവില്‍ നാലുവട്ടം വിദ്യാര്‍ഥികളെ ചോദ്യംചെയ്തുകഴിഞ്ഞു. 'നാടകം എഴുതിയത് ആര്?' 'അധ്യാപികയാണോ നാടകം പഠിപ്പിച്ചത്?' തുടങ്ങിയ ചോദ്യങ്ങളാണ് പോലിസുകാര്‍ വിദ്യാര്‍ഥികളോട് ചോദിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.പോലിസ് ഡെപ്യൂട്ടി സൂപ്രണ്ട് നേരിട്ടെത്തിയാണ് വിദ്യാര്‍ഥികളെ ചോദ്യംചെയ്യുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിയോടെ പോലിസ് എത്തും. വൈകീട്ട് നാലു മണിവരെ ചോദ്യംചെയ്യല്‍ തുടരും. കഴിഞ്ഞ നാലു ദിവസമായി ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കള്‍ വിഷയത്തില്‍ ക്ഷമാപണം നടത്തി. മറ്റൊരു വിദ്യാര്‍ഥിയുടെ മാതാവും സ്‌കൂള്‍ പ്രിന്‍സിപ്പലും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നിട്ടും എന്തിനാണ് വിദ്യാര്‍ഥികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സ്‌കൂള്‍ സിഇഒ തൗസീഫ് മടിക്കേരി പറഞ്ഞു.വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുതരം ഭയത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാവിനെയും പ്രധാനധ്യാപികയേയും അറസ്റ്റ് ചെയ്തതും കുട്ടികളെ നിരന്തരം ചോദ്യം ചെയ്യുന്നതിലും ബെംഗളൂരുവിലെ നിരവധി മാതാപിതാക്കള്‍ തുറന്ന കത്തിലൂടെ അപലപിച്ചിരുന്നു. എട്ടും ഒമ്പതും വയസ്സുമാത്രമുള്ള കുട്ടികളെ അവരുടെ മാതാപിതാക്കളെ കാണാന്‍ പോലും അനുവദിക്കാതെ നാലും അഞ്ചും മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ് ഇത് 'ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ (2015) നഗ്‌നമായ ലംഘനമാണെന്നു രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it