Sub Lead

ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

ട്വന്റി20 ക്ക് പ്രസിഡന്റ് പദവിയും യുഡിഎഫിന് വൈസ് പ്രസിഡന്റ് പദവിയും ലഭിക്കുമെന്നാണ് സൂചന.

ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി
X

കൊച്ചി: ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് പിന്തുണയോടെ 12 വോട്ടുകള്‍ക്കാണ് ട്വന്റി20യുടെ അവിശ്വാസം പാസായത്. ട്വന്റി20 ക്ക് പ്രസിഡന്റ് പദവിയും യുഡിഎഫിന് വൈസ് പ്രസിഡന്റ് പദവിയും ലഭിക്കുമെന്നാണ് സൂചന.

21 അംഗങ്ങളാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫിന് 9 സീറ്റ്, ട്വന്റി 20 ക്ക് 8 സീറ്റ്, യുഡിഎഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിട്ടുനിന്നത് കാരണമാണ് ഭരണം എല്‍.ഡി.എഫിന് കിട്ടിയത്. എന്നാല്‍ ഈയിടെ കോട്ടയം ജില്ലയിലെ രണ്ട് നഗരസഭകളില്‍ സി.പി.എം നടത്തിയ നീക്കത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതോടെ പ്രതിരോധ നടപടികള്‍ക്ക് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ആദ്യ പടിയായി ചെല്ലാനം പഞ്ചായത്തിലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ട്വന്റി20യുമായി ചേര്‍ന്ന് ഇടതുഭരണം പൊളിക്കാനായിരുന്നു തീരുമാനം.

എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പൈങ്ങോട്ടൂരിലും തൃക്കാക്കരയിലും എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. പൈങ്ങോട്ടൂരില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. തൃക്കാക്കര ക്വാറം തികയാതെ അവിശ്വാസ നീക്കം പരാജയപ്പെട്ടു.

Next Story

RELATED STORIES

Share it