Sub Lead

ശരീഅത്തില്‍ ആകൃഷ്ടനായി; ഇസ്‌ലാം സ്വീകരിച്ച് ബ്രിട്ടീഷ് പ്രഫസര്‍ ഹെന്റി ബ്രയാന്‍

ശരീഅത്തില്‍ ആകൃഷ്ടനായി; ഇസ്‌ലാം സ്വീകരിച്ച് ബ്രിട്ടീഷ് പ്രഫസര്‍ ഹെന്റി ബ്രയാന്‍
X

ലണ്ടന്‍: ബ്രിട്ടീഷ് പ്രഫസറും മതപഠനത്തില്‍ ഡോക്ടറേറ്റ് ഉടമയുമായ ഹെന്റി ബ്രയാന്‍ ഇസ്‌ലാം മതം സ്വീകരിച്ചു. ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തിയതിന് ശേഷമാണ് അതില്‍ ആകൃഷ്ടനാവുകയും അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിക്കുകയുമായിരുന്നു.

'ഒരു മുസ്‌ലിമാവാന്‍ എനിക്ക് ഈ അവസരം നല്‍കിയതിന് ഞാന്‍ അല്ലാഹുവിനോട് ഏറെ നന്ദിയുള്ളവനാണ്'- ഹെന്റി ബ്രയാന്‍ പറഞ്ഞു. ഹെന്റിയുടെ മതം മാറ്റം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. ഇസ്‌ലാം സ്വീകരിക്കുകയാണെന്ന പ്രഖ്യാപനത്തില്‍ കുടുംബാംഗങ്ങളെല്ലാം സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, പ്രഖ്യാപനത്തിന് പിന്നാലെ ഹെന്റിക്ക് ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു.

'ഇപ്പോഴുണ്ടായ സംഭവത്തിന്റെ ഞെട്ടലിലാണ് ഞാന്‍ ഇപ്പോഴും, പക്ഷേ പുതിയ സാഹസികതയുടെ ആകാംക്ഷയിലാണ് ഞാന്‍'- ഹെന്റിയുടെ ഇളയ സഹോദരി 24 കാരിയായ കാറ്റി ഷോ പറഞ്ഞു. 'ഇത് ഞങ്ങളുടെ കുടുംബത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ഒരു പുതിയ സമയത്തിന്റെ പ്രഭാതവുമാണ്, ഹെന്റി തന്റെ തീരുമാനത്തില്‍ ഖേദിക്കുന്നില്ലെന്ന് വിശ്വസിക്കുന്നു, ഇക്കാര്യത്തില്‍ എന്റെയും കുടുംബത്തിലെ മറ്റുള്ളവരുടെയും പൂര്‍ണപിന്തുണയുണ്ടാവും'- ഹെന്റിയുടെ മാതാവ് 63കാരിയായ എമിലി ഷാ പ്രതികരിച്ചു.

Next Story

RELATED STORIES

Share it