Sub Lead

ഇസ്രായേല്‍ സര്‍വകലാശാലകളോട് സഹകരിക്കരുത്; ഐഐടി ബോംബെ അധികൃതര്‍ക്ക് കത്തയച്ച് വിദ്യാര്‍ഥികള്‍

ഇസ്രായേല്‍ സര്‍വകലാശാലകളോട് സഹകരിക്കരുത്; ഐഐടി ബോംബെ അധികൃതര്‍ക്ക് കത്തയച്ച് വിദ്യാര്‍ഥികള്‍
X

മുംബൈ: ഇസ്രായേല്‍ സര്‍വകലാശാലകളോട് സഹകരിക്കുന്നത് നിര്‍ത്തണമെന്ന് ബോംബെ ഐഐടിയിലെ വിദ്യാര്‍ഥികള്‍. ഐഐടി ബോംബെയിലെ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിളാണ് ഐഐടി ബോംബെ അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അധികൃതര്‍ക്ക് തങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ കത്തയച്ചു. 'ഫലസ്തീനില്‍ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയുടെ വെളിച്ചത്തില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളായ ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്, ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോര്‍ട്ട് എന്നിവര്‍ ഇസ്രായേലിനെതിരേ വംശഹത്യാ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധാര്‍മികമായി ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. വിദ്യാര്‍ഥിയും ഈ അക്കാദമിക്ക് സമൂഹത്തിലെ അംഗവും എന്ന നിലയ്ക്ക് മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സ്ഥാപനങ്ങളുമായി ഞങ്ങള്‍ പുലര്‍ത്തുന്ന ബന്ധത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്ന് വിശ്വസിക്കുന്നു. ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യമെന്നോണം ഇസ്രായേല്‍ സര്‍വകലാശാലകളുമായുള്ള സഹകരണം പുനഃപരിശോധിക്കാനും വിട്ടുനില്‍ക്കാനും ഇനസ്റ്റിറ്റിയൂട്ടിനോടും വിദ്യാര്‍ത്ഥി സംഘടനയോടും അഭ്യര്‍ഥിക്കുന്നു'-കത്തില്‍ പറയുന്നു. എന്നാല്‍ ഇതുവരെയായും കത്തിന് അധികൃതര്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല എന്നാണ് വിവരം.

Next Story

RELATED STORIES

Share it