- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദീന നിര്‍മിച്ചിരിക്കുന്നത് വഖ്ഫ് ഭൂമിയിലാണോ എന്ന് സൗദി രാജകുമാരനോട് മോദി ചോദിക്കണം: ഉവൈസി

ന്യൂഡല്‍ഹി: മദീന നിര്‍മിച്ചിരിക്കുന്നത് വഖ്ഫ് ഭൂമിയിലാണോ എന്ന് സൗദി രാജകുമാരനോട് നരേന്ദ്രമോദി ചോദിക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി എംപി. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്. ജനാധിപത്യമായാലും രാജഭരണമായാലും ഒരു മുസ്‌ലിം രാജ്യങ്ങളിലും വഖ്ഫ് വ്യവസ്ഥകള്‍ ഇല്ലെന്നാണ് ബിജെപി പറയുന്നത്. ഇക്കാര്യം മോദിക്ക് സൗദി കിരീടാവകാശിയോട് ചോദിക്കാവുന്നതാണ്.
'' പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിക്കുകയാണ്. അവിടെ അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കാണും. ' യാ ഹബീബി' പോലുള്ള ആശംസകള്‍ കൈമാറും. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ വസ്ത്രം നോക്കി ജനങ്ങളെ തിരിച്ചറിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കും.''- ഉവൈസി പരിഹസിച്ചു.
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ജയില്‍ നിറക്കല്‍ സമരത്തെ ഗൗരവത്തോടെ കാണണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ആവശ്യപ്പെട്ടു.(മുഹമ്മദ് ഷെഫിയുടെ പ്രസംഗം താഴെയുള്ള വീഡിയോയില്‍ 1.38 മുതല്‍ കാണാം)

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ജയിലില്‍ അടച്ചിരിക്കുകയാണ്. വഖ്ഫ് നിയമത്തിനെതിരെ മുസ്‌ലിം പഴ്‌സണല്‍ ലോ ബോര്‍ഡിനൊപ്പം നില്‍ക്കാന്‍ ജയിലില്‍ നിന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തില്‍ നിന്നും പിന്‍മാറരുതെന്നും അഭ്യര്‍ത്ഥിച്ചു. ലക്ഷ്യം നേടുന്നത് വരെ എസ്ഡിപിഐ സമരത്തില്‍ നിന്നും പിന്‍മാറില്ല. ഏക സിവില്‍ കോഡ് ആയാലും മുത്തലാഖ് നിരോധനം ആയാലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ കൊണ്ട് ഹിന്ദു സഹോദരങ്ങള്‍ക്ക് ഗുണമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
🔴LIVE Save Waqf Conference by AIMPLB against Waqf Amendment Act, 2025 | Talkatora Stadium | Delhi दिल्ली के तालकटोरा स्टेडियम में जारी वक्फ़ वचाओ सम्मेलन से LIVE #SaveWaqfSaveConstitution | #WaqfBachaoCampaign | #RejectWaqfAct | #WaqfAmendmentAct https://t.co/khaDY2xLhW
— All India Muslim Personal Law Board (@AIMPLB_Official) April 22, 2025
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















