Sub Lead

ക്ഷേത്രത്തിന് സമീപം പ്രതിമകള്‍ തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍

ക്ഷേത്രത്തിന് സമീപം പ്രതിമകള്‍ തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍
X

ശാന്തിപൂര്‍: പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപ്പൂരില്‍ 60-70 പ്രതിമകള്‍ തകര്‍ത്തെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അമിത് ദെ, അസിത് ദെ എന്നിവരാണ് അറസ്റ്റിലായത്. സര്‍ബനാന്ദിപര ലോക്‌നാഥ് ക്ഷേത്രത്തിന് മുന്നില്‍ തിങ്കളാഴ്ചയാണ് വിഗ്രഹങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. പ്രതിമകള്‍ നിര്‍മിക്കുന്ന ഒരാളുടെ സ്ഥാപനത്തിലായിരുന്നു സംഭവം. സരസ്വതി പൂജയുടെ ഭാഗമായി നിര്‍മിച്ച സരസ്വതി പ്രതിമകളും കാളി പ്രതിമകളുമാണ് തകര്‍ത്തത്. വാര്‍ത്ത പരന്നതോടെ ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി. സനാതന മതത്തിന് നേരെ നടന്ന ആക്രമണമാണ് ഇതെന്ന് ബിജെപി നേതാവ് അമിത് മാളവിയ ആരോപിച്ചു. എന്നാല്‍, പ്രതികള്‍ അറസ്റ്റിലായതോടെ പ്രദേശത്ത് സമാധാന അന്തരീക്ഷം നിലവില്‍ വന്നു. പ്രതികള്‍ സ്ഥിരം മദ്യപാനികളാണെന്ന് പറയപ്പെടുന്നത്.

Next Story

RELATED STORIES

Share it