Sub Lead

കടലില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തി

കടലില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തി
X

താനൂര്‍: ഉണ്യാല്‍ അഴീക്കല്‍ കടലില്‍ രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. മത്സ്യബന്ധനത്തിനുപോയ പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്ക്കല്‍ റസലിന്റെ വലയിലാണ് വിഗ്രഹങ്ങള്‍ കുടുങ്ങിയത്. അഞ്ച് കിലോഗ്രാമിലധികം തൂക്കംവരുന്ന പിച്ചളയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ താനൂര്‍ പോലിസ്സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. മോഷണംപോയ വിഗ്രങ്ങളാണോയെന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. പരാതിയുള്ളവര്‍ 9497987167, 9497981332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലിസ് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it