Sub Lead

'ഐ ലവ് മുഹമ്മദ് മാര്‍ച്ച്': മൗലാന തൗഖീര്‍ റസ 1990ലെ 5,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ലെന്ന്; റിക്കവറിക്ക് നോട്ടിസ്

ഐ ലവ് മുഹമ്മദ് മാര്‍ച്ച്: മൗലാന തൗഖീര്‍ റസ 1990ലെ 5,000 രൂപയുടെ വായ്പ തിരിച്ചടച്ചില്ലെന്ന്; റിക്കവറിക്ക് നോട്ടിസ്
X

ബറെയ്‌ലി: 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തതില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത ഇത്തിഹാദ് ഇ മില്ലത്ത് കൗണ്‍സില്‍ മേധാവി മൗലാന തൗഖീര്‍ റസക്കെതിരെ കൂടുതല്‍ പ്രതികാര നടപടിയുമായി ഉത്തര്‍പ്രദേശ് ഭരണകൂടം. വിത്തുകളും വളവും വാങ്ങാന്‍ ബറെയ്‌ലിയിലെ റസൂല്‍പൂര്‍ സാധന്‍ സഹകരണ സൊസൈറ്റിയില്‍ നിന്നും 1990ല്‍ മൗലാന തൗഖീര്‍ റസ 5,000 രൂപ ലോണെടുത്തിരുന്നു. ഈ തുക പലിശ സഹിതം തിരികെ അടക്കണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഇപ്പോള്‍ റിക്കവറി നോട്ടിസ് അയച്ചു. കര്‍ഷകര്‍ എടുത്ത വായ്പകള്‍ 1996ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. അതില്‍ മൗലാനയുടെ വായ്പയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ബറെയ്‌ലിയിലെ ഐ ലവ് മുഹമ്മദ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഈ വായ്പയെ തിരിച്ചടക്കാത്ത വായ്പയായി ചിത്രീകരിക്കുകയായിരുന്നു. പലിശ അടക്കം 28,386 രൂപ മൗലാന അടക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. പണം നിശ്ചിത സമയത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയിലേക്ക് കടക്കും.

സെപ്റ്റംബര്‍ 26ലെ ബറെയ്‌ലി മാര്‍ച്ചിന് പിന്നാലെ മൗലാന തൗഖിര്‍ റസക്കെതിരേ ഭരണകൂടം പലതരം പ്രതികാര നടപടികള്‍ സ്വീകരിച്ചുവരുകയാണ്. നിലവില്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങള്‍ പൊളിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it