Sub Lead

ഐ ലവ് മുഹമ്മദ് പോസ്റ്ററുകളുമായി സിഖുകാര്‍(video)

ഐ ലവ് മുഹമ്മദ് പോസ്റ്ററുകളുമായി സിഖുകാര്‍(video)
X

ലുധിയാന: പ്രവാചകന്‍ മുഹമ്മദ് നബിയെ ഇഷ്ടപ്പെടുന്നുവെന്ന് പറയുന്ന പോസ്റ്ററുകള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പോലിസ് നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് സിഖുകാര്‍. പഞ്ചാബിലെ ലുധിയാനയില്‍ സിഖുകാര്‍ ഐ ലവ് മുഹമ്മദ് പോസ്റ്ററികള്‍ ഉയര്‍ത്തി. മുസ് ലിംകളുമായുള്ള സാഹോദര്യം ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

അതേസമയം, മുംബൈയിലെ സാക്കിനാക്കയില്‍ ഐ ലവ് മുഹമ്മദ് ബാനര്‍ പോലിസ് നീക്കം ചെയ്തു. സാമുദായിക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ആരോപിച്ചായിരുന്നു പോലിസ് നടപടി.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഐ ലവ് മുഹമ്മദ് പോസ്റ്ററുകള്‍ക്കെതിരേ പോലിസ് നടപടി സ്വീകരിച്ചിരുന്നു. 25 പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. അതില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഐ ലവ് മുഹമ്മദ് പോസ്റ്ററുകള്‍ ഉയര്‍ത്തുന്നുണ്ട്.


Next Story

RELATED STORIES

Share it