- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഐ ലവ് മുഹമ്മദ്' പ്രതിഷേധക്കാരെ ലാത്തിചാര്‍ജ് ചെയ്ത് യുപി പോലിസ് (വീഡിയോ)

ബറെയ്‌ലി: ഐ ലവ് മുഹമ്മദ് ബാനറുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ കാണ്‍പൂര്‍ പോലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ചവരെ ബറെയ്‌ലി പോലിസ് ലാത്തിചാര്‍ജ് ചെയ്തു. ഇന്ന് വെള്ളിയാഴ്ച്ച നമസ്‌കാരം കഴിഞ്ഞാണ് ബറെയ്‌ലിയില്‍ വലിയ പ്രതിഷേധം നടന്നത്. ഇത്തിഹാദ് ഇ മില്ലത്ത് കൗണ്‍സില്‍ നേതാവും പ്രാദേശിക പണ്ഡിതനുമായ മൗലാന തൗക്കീര്‍ റസയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ആയിരക്കണക്കിന് പേര്‍ ബറെയ്‌ലിയിലെ ഇസ്‌ലാമിയ മൈതാനത്ത് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് ബിഹാരി പൂര്‍ പോലിസ് ഔട്ട്‌പോസ്റ്റ്, ഖുതുബ്ഖാന, ദര്‍ഗ ആല ഹസാരത്ത്, മലൂക്പൂര്‍ എന്നീ പ്രദേശങ്ങളിലൂടെ മാര്‍ച്ചായി മുന്നേറി. എന്നാല്‍, പോലിസ് അവരെ ലാത്തിചാര്‍ജ് ചെയ്യുകയായിരുന്നു.
यूपी – बरेली में करीब 4 स्थानों पर लाठीचार्ज हुआ है। सभी जगह मुस्लिम प्रदर्शन कर रहे थे। कई जगह पुलिस पर पत्थर भी बरसाए गए हैं। फिलहाल पुलिस ने भीड़ को हटा दिया है। पुलिस सर्च ऑपरेशन कर रही है। कई लोग पकड़े भी गए हैं। https://t.co/xNGjmF4JgI pic.twitter.com/qbgg6c3b4m
लोकेशन : सहारनपुर, उत्तरप्रदेश #iLoveMuhammadﷺ का पोस्टर हाथ से
— The Muslim (@TheMuslim786) September 26, 2025
छीनकर पुलिस ने फाड़ा।
पुलिस ने जामा मस्जिद से बाहर निकले एक युवक को हिरासत में ले लिया। पुलिस उसे थाने ले गई और उसके हाथ से पोस्टर छीनकर फाड़ दिया जिससे पोस्टर के खिलाफ पुलिसकर्मियों की नफरत साफ उजागर होती है। pic.twitter.com/IDYxk6G55H
लोकेशन : बरेली,उत्तरप्रदेश
मुस्लिम लड़के के साथ जानवरों की तरह बर्ताव करते पुलिसकर्मी।
इस्लामोफोबिया अपने चरम पर।#iLoveMuhammadﷺ मामले में मौलाना तौक़ीर रज़ा खान के आह्वान पर जुटे मुसलमानों पर यूपी पुलिस बर्बरता करते हुए। pic.twitter.com/fvuJSvNDyD
— The Muslim (@TheMuslim786) September 26, 2025
നബിദിനാഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഐ ലവ് മുഹമ്മദ് ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തതാണ് പ്രതിഷേധങ്ങളുടെ തുടക്കം. കാണ്‍പൂരിലെ റാവത്ത്പൂരിലെ മൊഹല്ല സയ്യദ് നഗറിലെ ജാഫര്‍ വാലി ഗല്ലിയുടെ മുന്നില്‍ സെപ്റ്റംബര്‍ നാലിന് നബിദിന ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച 'ഐ ലവ് മുഹമ്മദ്' ബാനറിനെതിരേ ഹിന്ദുത്വര്‍ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. നബിദിന ആഘോഷത്തില്‍ പുതിയ രീതികള്‍ കൊണ്ടുവരുന്നുവെന്നാരോപിച്ചാണ് ഹിന്ദുത്വര്‍ ബാനറിനെ എതിര്‍ത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ ഒമ്പതിന് 24 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നും നബിദിന റാലിയില്‍ പുതിയ രീതികള്‍ കൊണ്ടുവന്നെന്നുമായിരുന്നു ആരോപണം. മതഘോഷയാത്രകളില്‍ പുതിയ രീതികള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ചട്ടങ്ങള്‍ എതിരാണെന്ന് എസിപി ദിനേഷ് ത്രിപാഠിയും പറഞ്ഞു.
എന്തായാലും കാണ്‍പൂരിലെ കേസ് വിവരങ്ങള്‍ പുറത്തുവന്നതോടെ മുസ്ലിംകള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായി. ഉന്നാവിലെ മുസ്ലിം യുവാക്കള്‍ ഐ ലവ് മുഹമ്മദ് ബാനറുകളുമായി പ്രകടനങ്ങള്‍ നടത്തി. ഇതേ തുടര്‍ന്ന് എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ചുപേരെ അറസ്റ്റും ചെയ്തു. മഹാരാജ് ഗഞ്ചിലെ പ്രതിഷേധത്തെ പോലിസ് തടഞ്ഞു. 64 പേര്‍ക്കെതിരെ കേസെടുക്കുകയും നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൗസാമ്പിയിലെ മന്‍ജാന്‍പൂര്‍ പ്രദേശത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന് ആരോപിച്ച് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ലഖ്നൗവില്‍ മുസ്ലിം സ്ത്രീകള്‍ നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. പിലിഭിത്തില്‍ ഒമ്പതുപേര്‍ക്കെതിരേ കേസെടുത്തതായി ജഹാനാബാദ് പോലിസ് അറിയിച്ചു. സമാധാന അന്തരീക്ഷം തകര്‍ത്തെന്ന് ആരോപിച്ചാണ് കേസ്. ബറെയ്ലി, ബധോഹി തുടങ്ങിയ ജില്ലകളിലും പ്രതിഷേധങ്ങള്‍ നടന്നു.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോണ്‍ഗ്രസ് സിറ്റി ന്യൂനപക്ഷ വകുപ്പ് നേതാവ് വസീം ഖാന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രവാചകനെതിരായ വിദ്വേഷ പ്രചാരണങ്ങളെ എതിര്‍ത്തു. ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗര്‍ ജില്ലയിലെ അലി ഖാന്‍ പ്രദേശത്ത് വലിയ പ്രതിഷേധം നടന്നു. അതിനെ പോലിസ് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും കാരണമായി. ഹൈദരാബാദിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു. പഞ്ചാബിലെ ലുധിയാനയിലെ സിഖുകാരും ഐ ലവ് മുഹമ്മദ് പോസ്റ്ററുമായി പ്രതിഷേധത്തിന്റെ ഭാഗമായി.
ബാനര്‍ സ്ഥാപിച്ചതില്‍ കേസില്ലെന്നും കൂടാരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് കാരണമെന്നുമുള്ള വാദമാണ് കാണ്‍പൂര്‍ പോലിസ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. എന്തായാലും പോലിസിന്റെ വീഴ്ചയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായതെന്നും 'ഐ ലവ് റാം' ആയാലും 'ഐ ലവ് മുഹമ്മദ്' ആയാലും അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് പണ്ഡിതരായ മൗലാന സൂഫിയാന്‍ നിസാമിയും ജമാത്ത് റസ ഇ മുസ്തഫയും വേള്‍ഡ് സൂഫി ഫോറവും ആവശ്യപ്പെട്ടു. ഐ ലവ് മുഹമ്മദ് എന്ന് പറയുന്നത് കുറ്റകരമല്ലെന്നും മുസ്ലിംകള്‍ ശിക്ഷിക്കപ്പെടരുതെന്നും എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















