Sub Lead

വിവാഹപിറ്റേന്ന് ഭാര്യയെ ഉപേക്ഷിച്ച് യുവാവ് മുങ്ങിയെന്ന് പരാതി

വിവാഹപിറ്റേന്ന് ഭാര്യയെ ഉപേക്ഷിച്ച് യുവാവ് മുങ്ങിയെന്ന് പരാതി
X

കടുത്തുരുത്തി: പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിന് ശേഷം ഭാര്യയെ കബളിപ്പിച്ചു കടന്നുകളഞ്ഞെന്ന് പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കടുത്തുരുത്തി പോലിസ് കേസെടുത്തു. കഴിഞ്ഞ 23നായിരുന്നു ഇരുവരുടെയും വിവാഹം. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ അവരുടെ വീട്ടിലാക്കിയ ശേഷം മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹസമയത്ത് നല്‍കിയ സ്വര്‍ണവുമായി ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിവാഹനിശ്ചയത്തിന് ശേഷം നടത്തിയ സേവ് ദി ഡേറ്റ് പരിപാടിയില്‍ കുമരകത്ത് വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Next Story

RELATED STORIES

Share it