Sub Lead

ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍; നരബലിയെന്ന് സംശയം

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് സംഭവം. നരബലിയോ ദുര്‍മന്ത്രവാദമോ ആവാമെന്നാണ് പോലിസ് സംശയിക്കുന്നത്. പൂജാരി ശിവരാമി റെഡ്ഡി (70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ (75), സത്യലക്ഷ്മിയമ്മ (70) എന്നിവരുടെ മൃതദേഹങ്ങളാണു ക്ഷേത്രത്തിന് പുറത്ത് കണ്ടെത്തിയത്.

ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍; നരബലിയെന്ന് സംശയം
X

അനന്തപൂര്‍: ക്ഷേത്രത്തിനകത്ത് പൂജാരി ഉള്‍പ്പടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് സംഭവം. നരബലിയോ ദുര്‍മന്ത്രവാദമോ ആവാമെന്നാണ് പോലിസ് സംശയിക്കുന്നത്. പൂജാരി ശിവരാമി റെഡ്ഡി (70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ (75), സത്യലക്ഷ്മിയമ്മ (70) എന്നിവരുടെ മൃതദേഹങ്ങളാണു ക്ഷേത്രത്തിന് പുറത്ത് കണ്ടെത്തിയത്. നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ ഉള്‍ഭാഗം രക്തം തളിച്ച നിലയിലാണ്.


തിങ്കളാഴ്ച രാവിലെ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിനിര്‍മിക്കാന്‍ ആരംഭിച്ചത്. ശിവരാമിയും കൊല്ലപ്പെട്ട സ്ത്രീകളും ക്ഷേത്രത്തില്‍തന്നെയാണു കിടന്നുറങ്ങുന്നത്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തംതളിച്ചതാവാമെന്നാണ് പോലിസ് കരുതുന്നത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് കാതിരി റൂറല്‍ സിഐ മധു പറഞ്ഞു.

കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈമാസം ആദ്യം കുര്‍ണൂല്‍ ജില്ലയില്‍ നല്ലമല വനമേഖലയില്‍ നരബലിയെന്ന് സംശയിക്കുന്ന തരത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെയായും പോലിസിന് തിരിച്ചറിയാനായിട്ടില്ല.

Next Story

RELATED STORIES

Share it