ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ആരോഗ്യവകുപ്പ് സെക്രട്ടറി 30 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം
BY BSR10 Jun 2020 12:03 PM GMT
X
BSR10 Jun 2020 12:03 PM GMT
കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ ആവശ്യാനുസരണം ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മതിയായ സുരക്ഷാ കവചങ്ങളില്ലാതെ കൊറോണയെ നേരിടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോള്‍ ഇക്കാര്യം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ആരോഗ്യവകുപ്പ് സെക്രട്ടറി 30 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT