മൃതദേഹം കാറിന്റെ ഡിക്കിയില്‍; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി
സംഭവത്തില്‍ മൂന്നാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ജില്ലാ കലക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മഞ്ചേരി: ആംബുലന്‍സിന് വാടകയിനത്തില്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ രോഗിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ മഞ്ചേരി മെഡിക്കല്‍ കോളജിനോട് വിശദീകരണം തേടി. സംഭവത്തില്‍ മൂന്നാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ജില്ലാ കലക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സൗജന്യ ആംബുലന്‍സ് സഹായം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നാണ് ആരോപണം.
ഇന്ധനച്ചെലവിനുള്ള തുക മാത്രം നല്‍കിയാല്‍ മൃതദേഹം എത്തിക്കാമെന്ന് ആംബുലന്‍സ് െ്രെഡവര്‍മാര്‍ അറിയിച്ചിരുന്നുവെങ്കിലും അതിനുള്ള പണവും ഇവരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. കര്‍ണാടക ബിദാര്‍ സ്വദേശിനി ചന്ദ്രകല (45) യാണ് അര്‍ബുദ ചികില്‍സക്കിടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കളെത്തിയിരുന്നുവെങ്കിലും ആംബുലന്‍സിന് ആവശ്യമായ പണം ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ധനച്ചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം എത്തിക്കാമെന്ന് ആംബുലന്‍സ് െ്രെഡവര്‍മാര്‍ അറിയിച്ചെങ്കിലും അതിന് ആവശ്യമായ പണവും ബന്ധുക്കളുടെ പക്കലുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജേ് സൂപ്രണ്ടിനെ സമീപിച്ച് ആശുപത്രി മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് ആംബുലന്‍സിനാവശ്യമായ പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത ശേഷം മൃതദേഹം കാറില്‍ അയയ്ക്കുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, സൂപ്രണ്ട് ഇക്കാര്യത്തില്‍ ഗൗരവപരമായ ഇടപെടല്‍ നടത്തിയില്ലെന്നാണ് ആരോപണം.തുടര്‍ന്ന് മറ്റു വഴിയില്ലാതെ വന്നതോടെ ബന്ധുക്കള്‍ വന്ന കാറിന്റെ ഡിക്കിയില്‍ തന്നെ മൃതദേഹം കൊണ്ടുപോകുകയായിരുന്നു.
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMT