Sub Lead

റഷ്യയുടെ കൂറ്റൻ സൈനിക വ്യൂഹം കീവിനു സമീപം

ഖാർകിവിനും കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർക്കയിലെ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കി ആക്രമണത്തിൽ 70 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു.

റഷ്യയുടെ കൂറ്റൻ സൈനിക വ്യൂഹം കീവിനു സമീപം
X

കീവ്: റഷ്യൻ സൈന്യത്തിന്റെ കൂറ്റൻ വാഹനവ്യൂഹം യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലേക്ക് അടുക്കുന്നു. യുക്രെയ്‌നിന്റെ വ്യോമമേഖലയിൽ നിരോധനം ഏർപ്പെടുത്താൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി ആവശ്യപ്പെട്ടു.

ഖാർകിവിനും കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർക്കയിലെ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കി ആക്രമണത്തിൽ 70 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതായി ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം റഷ്യയുടെ ആക്രമണത്തെ പിന്തുണയ്ക്കാൻ ബെലാറസ് സൈന്യത്തെ വിന്യസിക്കില്ലെന്ന് മിൻസ്‌ക് പറഞ്ഞു. റഷ്യയുടെ ആക്രമണത്തിൽ 14 കുട്ടികളടക്കം 352 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 102 സിവിലിയൻമാരുടെ എണ്ണം യുഎൻ കണക്കാക്കുന്നു, എന്നാൽ യഥാർത്ഥ കണക്ക് "വളരെയധികം" ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്‌സിആർ) കണക്ക് പ്രകാരം സുരക്ഷ തേടി മറ്റ് രാജ്യങ്ങളിലേക്ക് 500,000-ത്തിലധികം ആളുകൾ യുക്രെയ്നിൽ നിന്ന് പലായനം ചെയ്തു. പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവയുൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലേക്ക് കടന്നുപോകാൻ ആയിരക്കണക്കിന് ആളുകൾ കാത്തിരിക്കുന്നതിനാൽ, അതിർത്തികളിൽ പ്രതിസന്ധി ഉടലെടുക്കാൻ കാരണമായി.

തലസ്ഥാനമായ കീവിന് സമീപം 40 മൈൽ നീളമുള്ള വലിയ വാഹനവ്യൂഹവും, സൈനികരടങ്ങുന്ന റഷ്യൻ ടാങ്കറുകളും നിലയുറപ്പിച്ചതായുള്ള ഉപ​ഗ്രഹ, ഡ്രോൺ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഖാർകിവ് മേഖലയിൽ ഇന്നും രൂക്ഷമായ മിസൈൽ ആക്രമണം റഷ്യ തുടരുകയാണ്.

Next Story

RELATED STORIES

Share it