Sub Lead

'അരനൂറ്റാണ്ട് കാലം കശ്മീരിന് വേണ്ടി നിലകൊണ്ട നേതാവ്; ഫാറൂഖ് അബ്ദുല്ലക്കെതിരേ പിഎസ്എ ചുമത്തിയത് അംഗീകരിക്കാനാവില്ല'

കശ്മീര്‍ വിഷയം ഇന്ത്യക്ക് വേണ്ടി നിരവധി തവണ അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിച്ച വ്യക്തിയാണ് ഫാറൂഖ് അബ്ദുല്ല. കശ്മീരിന് വേണ്ടി എന്നും നിലകൊണ്ട ഫാറൂഖ് അബ്ദുല്ല എന്ത് അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ പൊതുക്രമത്തിനും സുരക്ഷക്കും അപകടമാകുന്നതെന്നും ജസ്റ്റിസ് മസൂദി ചോദിച്ചു.

അരനൂറ്റാണ്ട് കാലം കശ്മീരിന് വേണ്ടി നിലകൊണ്ട നേതാവ്;   ഫാറൂഖ് അബ്ദുല്ലക്കെതിരേ പിഎസ്എ ചുമത്തിയത് അംഗീകരിക്കാനാവില്ല
X

ശ്രീനഗര്‍: അരനൂറ്റാണ്ട് കാലമായി പൊതുജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലക്കെതിരേ പബ്ലിക് സേഫ്റ്റി ആക്ട്(പിഎസ്എ) ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എംപി ജസ്റ്റിസ് ഹസ്‌നെയ്ന്‍ മസൂദി എംപി ചോദിച്ചു. എംപിയും മൂന്ന് തവണ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ആള്‍ എങ്ങിനേയാണ് പൊതു സുരക്ഷക്ക് ഭീഷണിയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

കശ്മീര്‍ വിഷയം ഇന്ത്യക്ക് വേണ്ടി നിരവധി തവണ അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിച്ച വ്യക്തിയാണ് ഫാറൂഖ് അബ്ദുല്ല. കശ്മീരിന് വേണ്ടി എന്നും നിലകൊണ്ട ഫാറൂഖ് അബ്ദുല്ല എന്ത് അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ പൊതുക്രമത്തിനും സുരക്ഷക്കും അപകടമാകുന്നതെന്നും ജസ്റ്റിസ് മസൂദി ചോദിച്ചു.

ഡോ. ഫാറൂഖ് അബ്ദുല്ല ആരോഗ്യകരമായി ഏറെ പ്രയാസങ്ങള്‍ നേരിടുന്നതായി കഴിഞ്ഞ ആഴ്ച്ച ഡോ. അബ്ദുല്ലയും മകന്‍ ഒമര്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയ ജസ്റ്റിസ് മസൂദിയും സഹപ്രവര്‍ത്തകന്‍ അക്ബര്‍ ലോണ്‍ എംപിയും പറഞ്ഞിരുന്നു.

ഡോ. ഫാറൂഖ് അബ്ദുല്ലയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഓഗസ്റ്റ് 3 ന് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാലും ആരോഗ്യ സ്ഥിതി ആശങ്ക ഉയര്‍ത്തുന്നതാണ്'. ജസ്റ്റിസ് ഹസ്‌നെയ്ന്‍ മസൂദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് സംസ്ഥാനത്തിനോ രാജ്യത്തിനോ അനുകൂലമല്ലെന്ന് അദ്ദേഹം പറഞ്ഞു. 'ആര്‍ട്ടിക്കിള്‍ റദ്ദാക്കിയത് കശ്മീരും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കും,' മസൂദി പറഞ്ഞു.

Next Story

RELATED STORIES

Share it