കൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു; തെളിവെടുപ്പ് തുടരുന്നു

കോഴിക്കോട്: കൊല്ലപ്പെട്ട മലപ്പുറം തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ മേച്ചേരി സിദ്ദീഖിന്റെ(58) രണ്ട് എടിഎം കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ എന്നിവ പെരിന്തല്‍മണ്ണ ചിരട്ടമലയില്‍ നിന്നാണ് കണ്ടെടുത്തത്. പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. സിദ്ദീഖിനെ ലോഡ്ജ് മുറിയില്‍ വച്ച് കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളിലൊരാളായ ഫര്‍ഹാനയാണ് സിദ്ദീഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചത്. മറ്റു പ്രതികളായ ഷിബിലിയും ആഷിഖും സംഭവ സമയം കൂടെയുണ്ടായിരുന്നു. സിദ്ദീഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തു. പിടിവലിക്കിടെ ഫര്‍ഹാന നേരത്തേ കൈയില്‍ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നല്‍കി. ഷിബിലി ചുറ്റിക കൊണ്ട് സിദ്ദീഖിനെ തലക്കടിച്ചു. നിലത്ത് വീണ സിദ്ദീഖിനെ ആഷിഖ് നെഞ്ചില്‍ ചവിട്ടിയെന്നാണ് പോലിസ് പറയുന്നത്. കൊലപ്പെടുത്തിയ ശേഷം പുറത്തുനിന്ന് ഇലക്ട്രിക് കട്ടറും രണ്ടു ട്രോളി ബാഗുകളും വാങ്ങി. മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കഴിഞ്ഞ 18നാണ് സിദ്ദിഖിനെ കാണാതായത്. 22ന് സിദ്ദീഖിന്റെ മകന്‍ പൊലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച രാത്രിയാണ് അട്ടപ്പാടി ചുരംവളവില്‍നിന്ന് ട്രോളിബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. ചെന്നൈയില്‍ വച്ച് പോലിസ് പിടികൂടിയപ്പോഴും ഫര്‍സാന കൂസലില്ലാതെയാണ് പെരുമാറിയത്. തിരൂരിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. പ്രതികളെ തിരൂരില്‍ എത്തിച്ചതു മുതല്‍ വന്‍ ജനക്കൂട്ടമാണ് തിരൂര്‍ ഡിവൈഎസ്പി ഓഫിസില്‍ തടിച്ചുകൂടിയത്. പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്.
RELATED STORIES
പക അത് വീട്ടി; ഐഎസ്എല്ലില് ബെംഗളൂരുവിനെ തകര്ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല് മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില് ആറ് മലയാളികള്
20 Sep 2023 5:12 PM GMTചാംപ്യന്സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല് സംപ്രേക്ഷണം സൂര്യാ മൂവീസില്
19 Sep 2023 11:25 AM GMTപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര് ചെയ്തു;...
15 Sep 2023 1:05 PM GMT