Sub Lead

ഹോളിവുഡ് ഇതിഹാസം കിര്‍ക്ക് ഡഗ്ലസ് അന്തരിച്ചു

ഹോളിവുഡ് ഇതിഹാസം കിര്‍ക്ക് ഡഗ്ലസ് അന്തരിച്ചു
X

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിലൊരാളായ കിര്‍ക്ക് ഡഗ്ലസ് അന്തരിച്ചു. 103 വയസ്സായിരുന്നു. ഓസ്‌കര്‍ ജേതാവും നടനും ചലച്ചിത്ര നിര്‍മാതാവുമായ മകന്‍ മൈക്കല്‍ ഡഗ്ലസ് ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആറു പതിറ്റാണ്ടിനിടെ 90 ഓളം സിനിമകളില്‍ വിവിധ വേഷങ്ങളില്‍ കിര്‍ക്ക് ഡഗ്ലസ് അഭിനയിച്ചിരുന്നു. 'ചാംപ്യന്‍(1949), ദി ബാഡ് ആന്റ് ബ്യൂട്ടിഫുള്‍(1952), 'ലസ്റ്റ് ഫോര്‍ ലൈഫ്'(1956) എന്നീ ചിത്രങ്ങള്‍ക്ക് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. 1995ല്‍ ചലച്ചിത്ര സമൂഹത്തിലെ സര്‍ഗാത്മകവും ധാര്‍മികവുമായ ശക്തിയായി 50 വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിനു ഓണററി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ടാം ഭാര്യ ആന്‍ ബ്യൂഡന്‍സി(100)നും മൂന്ന് ആണ്‍മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. നാലാമത്തെ മകന്‍ എറിക് 2004ല്‍ 40കളില്‍ മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it