Sub Lead

ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് മക്കളും വിമാനാപകടത്തില്‍ മരിച്ചു

ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് മക്കളും വിമാനാപകടത്തില്‍ മരിച്ചു
X

ലോസ് ഏയ്ഞ്ചല്‍സ്: പ്രമുഖ ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ഒലിവറും(51) അദ്ദേഹത്തിന്റെ രണ്ട് മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫ് ചെയ്തതിനു പിന്നാലെ കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരണപ്പെട്ടതായാണ് വിവരം. ഒലിവറിന്റെ പെണ്‍മക്കളായ മെഡിറ്റ(10), അനിക്(12) എന്നിവരാണ് വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. അപകടം നടന്നയുടന്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും സ്ഥലത്തെത്തിയെങ്കിലും ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല. അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ക്രിസ്റ്റ്യന്‍ ഒലിവറും കുടുംബവും. 60ലേറെ സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ച ക്രിസ്റ്റ്യന്‍ ഒലിവര്‍ 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍-കോമഡി ചിത്രമായ 'സ്പീഡ് റേസറി'ലൂടെയാണ് പ്രശസ്തനായത്.

Next Story

RELATED STORIES

Share it