Sub Lead

കൊവിഡ്: രാജ്യത്തെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചു

കൊവിഡ്: രാജ്യത്തെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചു
X
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യ്ക്കു കീഴിലുള്ള സംരക്ഷിത സ്മാരകങ്ങള്‍, സ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവ മെയ് 15 വരെ അടച്ചിടും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി 2021 മെയ് 15 വരെ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരുന്നതുവരെ വരെ അടച്ചിടാന്‍ തീരുമാനിച്ചത്. സാംസ്‌കാരിക മന്ത്രാലയത്തിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും അടച്ചിടും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കേസുകള്‍ കുറയാന്‍ തുടങ്ങിയതോടെ 2020 ഡിസംബറിലാണ് എഎസ്‌ഐ സംരക്ഷിത സ്മാരകങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിന്റെ പരിധി നീക്കിയത്. അതിനിടെ, രാജ്യത്ത് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലധികം കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,00,739 പുതിയ കൊവിഡ് കേസുകളാണു റിപോര്‍ട്ട് ചെയ്തത്.

ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,40,74,564 ആണ്. ഇതില്‍ 14,71,877 സജീവ കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,038 പേരാണ് മരണപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മരണസംഖ്യ 1,73,123 ആയി. കൊവിഡ് കേസുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഏറ്റവും മുന്നില്‍.

Historical monuments, museums in India closed till May 15 amid record surge of COVID-19 infections

Next Story

RELATED STORIES

Share it