Sub Lead

ഹിന്ദുത്വ ഭീഷണി;മുനവര്‍ ഫാറൂഖിയുടെ പരിപാടിക്ക് ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചു

വിശ്വ ഹിന്ദു പരിഷത്, ഹിന്ദുസേന എന്നീ സംഘടനകളാണ് പരാതിയുമായി രംഗത്തെത്തിയത്

ഹിന്ദുത്വ ഭീഷണി;മുനവര്‍ ഫാറൂഖിയുടെ പരിപാടിക്ക് ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചു
X
ന്യൂഡല്‍ഹി:ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പ്രമുഖ സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടിക്ക് ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചു. ആഗസ്ത് 28ന് ഡല്‍ഹിയിലെ കേദാര്‍നാഥ് സാഹ്നി ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച മുനവര്‍ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ഹിന്ദുസേനയും ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനും കത്ത് നല്‍കിയിതിനെ തുടര്‍ന്നാണ് നടപടി.

പരിപാടി സാമുദായിക സൗഹാര്‍ദം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് ഡല്‍ഹി പോലിസ് ജോയിന്റ് കമീഷണര്‍ ഒ പി മിശ്ര പറഞ്ഞു.വിശ്വ ഹിന്ദു പരിഷത്, ഹിന്ദുസേന എന്നീ സംഘടനകളാണ് പരാതിയുമായി രംഗത്തെത്തിയത്.ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള ഫാറൂഖിയുടെ പരിഹാസങ്ങള്‍ സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. പരിപാടി റദ്ദാക്കാത്ത പക്ഷം വിഎച്ച്പിയും ബജ്രംഗദളും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.കഴിഞ്ഞ മാസം ബംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന ഷോയും ഒഴിവാക്കിയിരുന്നു.


Next Story

RELATED STORIES

Share it