Sub Lead

ദുര്‍ഗ്ഗാ വാഹിനിയെന്ന ഹിന്ദുത്വ ഭീകരത; മറ നീങ്ങി മാധ്യമങ്ങളുടെയും പോലിസിന്റേയും മൃദു സമീപനം

തിരുവനന്തപുരത്ത് മാരകായുധങ്ങളേന്തി കൊലവിളി പ്രകടനം നടത്തിയ ദുര്‍ഗ്ഗാ വാഹിനിക്കെതിരേ മതിയായ കുറ്റങ്ങള്‍ ചുമത്താതെയാണു എട്ടാം ദിവസം പോലിസ് കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ സംഭവം വാര്‍ത്തയാക്കാന്‍ നിര്‍ബന്ധിതരായ മുഖ്യധാരാ മലയാള മാധ്യമങ്ങള്‍ ദുര്‍ഗ്ഗാ വാഹിനിയുടെ ഹിന്ദുത്വ ഭീകര മുഖം മറച്ചു വക്കാന്‍ വെമ്പല്‍ കൊള്ളുകയുമാണ്.

ദുര്‍ഗ്ഗാ വാഹിനിയെന്ന ഹിന്ദുത്വ ഭീകരത; മറ നീങ്ങി മാധ്യമങ്ങളുടെയും പോലിസിന്റേയും മൃദു സമീപനം
X

പി സി അബ്ദുല്ല

കോഴിക്കോട്: ഗുജറാത്ത് വംശഹത്യയടക്കമുള്ള വര്‍ഗീയ കലാപങ്ങളിലും ബാബരി ധ്വംസനത്തിലും ഭീതി വിതച്ച ദുര്‍ഗാവാഹിനിയെന്ന തീവ്ര ഹിന്ദുത്വ ഭീകരതയോട് മലയാള മാധ്യമങ്ങള്‍ക്കും കേരള പോലിസിനും മൃദു സമീപനം. തിരുവനന്തപുരത്ത് മാരകായുധങ്ങളേന്തി കൊലവിളി പ്രകടനം നടത്തിയ ദുര്‍ഗാവാഹിനിക്കെതിരേ മതിയായ കുറ്റങ്ങള്‍ ചുമത്താതെയാണ് എട്ടാം ദിവസം പോലിസ് കേസെടുത്തത്. കേസെടുത്തതിനു പിന്നാലെ സംഭവം വാര്‍ത്തയാക്കാന്‍ നിര്‍ബന്ധിതരായ മുഖ്യധാരാ മലയാള മാധ്യമങ്ങള്‍ ദുര്‍ഗാവാഹിനിയുടെ ഹിന്ദുത്വ ഭീകര മുഖം മറച്ചുവക്കാന്‍ വെമ്പല്‍ കൊള്ളുകയുമാണ്. ദുര്‍ഗാവാഹിനിക്കെതിരേ കേസെടുത്തത് ഇന്ന് തീര്‍ത്തും അപ്രധാന പേജിലൊതുക്കിയ മലയാള മനോരമയടക്കമുള്ള പത്രങ്ങള്‍ വിശ്വഹിന്ദു പരിഷത്തിന്റെ വിശദീകരണത്തിനാണ് വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നല്‍കിയത്. ദിവസങ്ങളായി പോപുലര്‍ ഫ്രണ്ട് വേട്ടയില്‍ മല്‍സരിക്കുന്നതിനിടെ വിഷയം ഇന്നലെ ചര്‍ച്ചയ്‌ക്കെടുക്കാന്‍ നിര്‍ബന്ധിതരായ മലയാള ചാനലുകള്‍ ദുര്‍ഗാവാഹിനിയുടെ വിധ്വംസകത പരാമര്‍ശിക്കാന്‍ തയാറായില്ലെന്നതും ശ്രദ്ധേയം.

വിശ്വഹിന്ദു പരിഷത്തി(വിഎച്ച്പി)ന്റെ വനിതാ വിഭാഗമായി 1991ലാണ് ഈ ഭീകര സംഘടന സ്ഥാപിതമായത്. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ മൂന്നു വനിതാ നേതാക്കളില്‍ ഒരാളായ, മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപണമുയര്‍ന്ന സാധ്വി ഋതംബരയുടെ നേതൃത്വത്തിലാണ് ദുര്‍ഗാവാഹിനി നിലവില്‍ വന്നത്. വിശ്വ ഹിന്ദു പരിഷത്തിനു കീഴിലുള്ള ബജ്‌റംഗ്ദളിന്റെ ആക്രമണോല്‍സുക വനിതാ മുഖമാണ് ദുര്‍ഗാവാഹിനി. 15 വയസ്സ് മുതലുള്ള പെണ്‍കുട്ടികളെ ആയുധ പരിശീലനം നല്‍കി കലാപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും സജ്ജമാക്കുകയാണ് ലക്ഷ്യം. സംഘടന ഔദ്യോഗികമായി നിലവില്‍ വരുന്നതിന് തൊട്ടു മുമ്പത്തെ വര്‍ഷം നടന്ന ബിജ്‌നോര്‍ കലാപത്തിലൂടെയായിരുന്നു ദുര്‍ഗാവാഹിനിയുടെ അരങ്ങേറ്റം.

2002ലെ ഗുജറാത്ത് വംശഹത്യയില്‍ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ത്രിശൂലങ്ങളും മറ്റ് മാരകായുധങ്ങളുമായി സംഹാര രൗദ്രത പ്രാപിച്ചു.

ഗുജറാത്ത് വംശഹത്യയില്‍ വെളുത്ത ചുരിദാര്‍ ധരിച്ചാണ് ദുര്‍ഗാവാഹിനി കൊലയാളികള്‍ ഇര തേടിയിറങ്ങിയത്. മതംമാറ്റിയെന്ന് ആരോപിച്ച് യുപിയില്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിലു ദുര്‍ഗാവാഹിനിയുടെ പങ്ക് വെളിച്ചത്തുവന്നിരുന്നു. 1990ന് ശേഷം രാജ്യത്ത് അരങ്ങേറിയ ഹിന്ദുത്വ ഭീകരാക്രമണങ്ങളിലല്ലാം ദുര്‍ഗാവാഹിനിയുടെ പേരും പരാമര്‍ശിക്കപ്പെട്ടു. 2018ല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സായുധ വിധ്വംസക സംഘടനകളുടെ പട്ടികയില്‍ വിശ്വ ഹിന്ദു പരിഷത്തിനൊപ്പം ദുര്‍ഗാവാഹിനിയും ഇടംനേടി.

ഇത്രയേറെ തീവ്ര വര്‍ഗീയ വിധ്വംസക ചരിത്രമുള്ള സംഘടന തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനത്തിന് വിളിപ്പാടകലെയാണ് മാരകായുധങ്ങളുമേന്തി കൊലവിളി പ്രകടനം നടത്തിയത്. എന്നാല്‍, പരാതി ലഭിച്ചിട്ടും ഒരാഴ്ച പോലിസും സര്‍ക്കാരും ചെറുവിരല്‍ അനക്കിയില്ല.

ആലപ്പുഴയില്‍ കുട്ടി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വംശീയ വിദ്വേഷത്തോടെ കലി തുള്ളിപ്പായുന്ന മാധ്യമങ്ങള്‍ വാളുമേന്തി ദുര്‍ഗാവാഹിനി പ്രകടനം നടത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങി നിര്‍വൃതിയടയുകയാണ്. ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് ദേവീ ദേവന്‍മാരെ ആറാട്ടിന് എഴുന്നള്ളിക്കുന്ന സമയങ്ങളില്‍ പ്രതീകാത്മകമായി വാളും പരിചയമേന്തുന്നതു പോലെ പ്രതീകാത്മകമായി പെണ്‍കുട്ടികള്‍ വാളേന്തിയതാണെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ വിശദീകരണം. എന്നാല്‍, ദുര്‍ഗാവാഹിനിയുടെ ഇത്തരം വാളുകളല്ലേ ഗുജറാത്തിലും യുപിയിലും ന്യൂനപക്ഷങ്ങളുടെ കുടല്‍മാല ചിന്തിയതെന്ന് ഒരു ചാനല്‍ അവതാരകനും തിരിച്ചു ചോദിക്കുന്നുമില്ല. ഇന്ത്യാ ടുഡേയിലും ദ ഹിന്ദുവിലുമൊക്കെ ദുര്‍ഗാവാഹിനിയുടെ ഹിന്ദുത്വ ഭീകരതയെക്കുറിച്ചു വന്ന ലേഖനങ്ങള്‍ വിനു വി ജോണിനും ഷാനി പ്രഭാകരനും അഭിലാഷ് മോഹനനുമൊക്കെ പലരും അയച്ചുകൊടുത്തിട്ടും അവര്‍ അത് കാണാത്തതും പരിഗണിക്കാത്തതും കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റ് എത്രത്തോളം ഹിന്ദുത്വത്തിന് കീഴ്‌പെട്ടു എന്ന് വ്യക്തമാക്കുന്നതാണ്.

Next Story

RELATED STORIES

Share it