Sub Lead

സംഭലിനെ കുറിച്ചും സിനിമയെടുക്കുമെന്ന് ഹിന്ദുത്വ നിര്‍മാതാവ്

സംഭലിനെ കുറിച്ചും സിനിമയെടുക്കുമെന്ന് ഹിന്ദുത്വ നിര്‍മാതാവ്
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയെ കുറിച്ച് സിനിമയെടുക്കുമെന്ന് 'ഉദയ്പൂര്‍ ഫയല്‍സ്' എന്ന ഹിന്ദുത്വ സിനിമയുടെ നിര്‍മാതാവായ അമിത് ജാനി. കശ്മീരീലെ പോലെ ഹിന്ദുക്കള്‍ക്കെതിരേ സംഭലിലും അക്രമങ്ങള്‍ നടന്നതായി അമിത് ജാനി ആരോപിച്ചു. ഹിന്ദുകുട്ടികളെ മുസ്‌ലിംകള്‍ തട്ടിയെടുത്ത് മുസ്‌ലിംകളാക്കി മറ്റുനഗരങ്ങളിലേക്ക് അയച്ചെന്നും അമിത് ജാനി ആരോപിക്കുന്നുണ്ട്. സംഭല്‍ ലവ് ജിഹാദിന്റെ കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂര്‍ ഫയല്‍സ് സംവിധാനം ചെയ്ത ഭാരത് ശ്രീനെത്തായിരിക്കും സംഭല്‍ സിനിമയും ചെയ്യുക.

സംഭല്‍ ശാഹീ ജമാമസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയെ സമീപിക്കുകയും സര്‍വേക്ക് അനുമതി നേടുകയും ചെയ്തു. ഈ സര്‍വേ ദിവസം അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു.

Next Story

RELATED STORIES

Share it