Sub Lead

ഉംറ കഴിഞ്ഞെത്തിയവരെ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിച്ച് ഹിന്ദുത്വര്‍ (വീഡിയോ)

ഉംറ കഴിഞ്ഞെത്തിയവരെ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിച്ച് ഹിന്ദുത്വര്‍ (വീഡിയോ)
X

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ നിന്നും ഉംറ കഴിഞ്ഞെത്തിയവരെ ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിച്ച് ഹിന്ദുത്വര്‍. ഡല്‍ഹി യമുനാ ബസാറിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഉംറ കഴിഞ്ഞ് ഡല്‍ഹിയില്‍ എത്തിയ ശേഷം ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു തീര്‍ത്ഥാടകര്‍. യാത്രക്കിടെ ഭക്ഷണം കഴിക്കാന്‍ യമുനാബസാറില്‍ മിനിവാന്‍ നിര്‍ത്തിയപ്പോഴാണ് ഹിന്ദുത്വസംഘം എത്തിയത്. തുടര്‍ന്ന് അസഭ്യം പറയുകയും തൊപ്പിയും മറ്റും വലിച്ചുപറിക്കുകയും ചെയ്തു. ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ച ശേഷം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിച്ചാണ് അക്രമികള്‍ ഇതെല്ലാം ചെയ്തത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it