ക്രിസ്തുമസിന് പള്ളിയില്‍ പോവുന്ന ഹിന്ദുക്കളെ അടിച്ചോടിക്കുമെന്ന് ബജ്റംഗ് ദള്‍

ഗുവാഹത്തി: ക്രിസ്തുമസിന് പള്ളിയില്‍ പോവുന്ന ഹിന്ദുക്കളെ അടിച്ചോടിക്കുമെന്ന ഭീഷണിയുമായി ബജ്റംഗ് ദള്‍. അസമിലെ കച്ചര്‍ ജില്ലയിലെ ബജ്റംഗ്ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ആക്രമണ ഭീഷണിയുമായി രംഗത്തെത്തിയത്. സില്‍ചാറിലെ ബജ്‌റംഗ്ദള്‍ ദേശീയ കണ്‍വീനര്‍ സോഹന്‍ സിങ് സോളങ്കി പങ്കെടുത്ത യോഗത്തിലാണ് ഭീഷണി. 'ക്രിസ്തുമസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോയാല്‍ അവരെ തല്ലിയോടിക്കും. ഷില്ലോങില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുയാണ്. എന്നിട്ടും ഹിന്ദുക്കള്‍ പോയി അവരോടൊപ്പം ആഘോഷിക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ലെന്നും മിഥുന്‍ നാഥ് പറഞ്ഞു.
ഗുണ്ടാ ഗാങ് എന്നല്ല, മാധ്യമങ്ങള്‍ ഞങ്ങളെ കുറിച്ച് എന്തു പറഞ്ഞാലും പ്രശ്നമില്ല. ഹിന്ദു പെണ്‍കുട്ടികളെ ആരെങ്കിലും തൊട്ടാല്‍ നമ്മള്‍ ഗുണ്ടകളാവും. അതില്‍ അഭിമാനം മാത്രമേയുള്ളൂ. ഡിസംബര്‍ 26ലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ എങ്ങനെയാവുമെന്ന് എനിക്കറിയാം. 'ഓറിയന്റല്‍ സ്‌കൂളിനു നേരെ ബജ്റംഗ് ദള്‍ ഗുണ്ടാ ആക്രമണം' എന്നായിരിക്കും എല്ലാ പത്രങ്ങളും പറയുക. പക്ഷേ, അതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. ഷില്ലോങില്‍ ക്ഷേത്രകവാടങ്ങള്‍ അവര്‍ അടച്ചു പൂട്ടുമ്പോള്‍ ഇവിടെ അവരുടെ ക്രിസ്തുമസ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങള്‍ അനുവദിക്കില്ലെന്നും മിഥുന്‍ പറഞ്ഞു.
നേരത്തേ, ഷില്ലോങ് ക്വിന്റണ്‍ റോഡിലെ രാമകൃഷ്ണ മിഷനു കീഴിലുള്ള വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ അടച്ചുപൂട്ടിയതായി ആരോപണമുയര്‍ന്നിരുന്നു. സൗജന്യ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ കോഴ്‌സുകള്‍ നല്‍കുന്ന സ്ഥാപനമാണിത്. എന്നാല്‍, ക്ഷേത്രം അടച്ചുപൂട്ടുന്ന നിലയിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്നു രാമകൃഷ്ണ മിഷന്‍ തന്നെ രംഗത്തെത്തിയിരുന്നു.
Hindus will get beaten if they visit Church on Christmas Day: Bajrang Dal
RELATED STORIES
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMTബിഹാറില്‍ ഇനി വിശാല സഖ്യ സര്‍ക്കാര്‍; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ...
10 Aug 2022 1:27 AM GMTമധു വധം: ഇന്നുമുതല്‍ അതിവേഗ വിചാരണ; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന്...
10 Aug 2022 12:58 AM GMT12 കാരന് ബൈക്കോടിച്ചു; പിതാവില്‍ നിന്നും പിഴ ഈടാക്കി പോലിസ്
10 Aug 2022 12:48 AM GMTസംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ...
10 Aug 2022 12:42 AM GMT