താജ് മഹലിലേക്ക് കൃഷ്ണ വിഗ്രഹവുമായി പ്രവേശിക്കാനുള്ള ശ്രമം തടഞ്ഞു; പ്രതിഷേധവുമായി ഹിന്ദുത്വര്‍
ജയ്പൂര്‍ സ്വദേശി ഗൗതമാണ് കൃഷ്ണന്റെ വിഗ്രഹവുമായി താജ് മഹലിലേക്ക് കയറാന്‍ ശ്രമിച്ചത്. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാളെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

ആഗ്ര: ലോകാല്‍ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ് മഹലിനകത്തേക്ക് കൃഷ്ണ വിഗ്രഹവുമായി കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ജയ്പൂര്‍ സ്വദേശി ഗൗതമാണ് കൃഷ്ണന്റെ വിഗ്രഹവുമായി താജ് മഹലിലേക്ക് കയറാന്‍ ശ്രമിച്ചത്. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാളെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
അതേസമയം, പ്രവേശനം തടഞ്ഞതിനെതിരേ ഹിന്ദുത്വര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിനോദസഞ്ചാരിയെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അധികാരികള്‍ക്കെതിരെ പ്രതിഷേധിക്കുമെന്നാണ് പ്രാദേശിക ഹിന്ദു സംഘടന പ്രവര്‍ത്തകരുടെ ഭീഷണി.എന്നാല്‍ മനപൂര്‍വം വിവാദമുണ്ടാക്കി പ്രശ്‌നം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ സംഭവമെന്നും ആരോപണമുണ്ട്.
താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് ഇക്കാര്യം അന്വേഷിക്കുമെന്ന് ആഗ്ര സര്‍ക്കിളിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഉദ്യോഗസ്ഥന്‍ പറഞ്ഞു. തങ്ങളുടെ ദൈവത്തെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ തങ്ങള്‍ പ്രതിഷേധിക്കുമെന്നും രാഷ്ട്രീയ ഹിന്ദു പരിഷത്ത് ഭാരത് ദേശീയ അധ്യക്ഷന്‍ ഗോവിന്ദ് പരാശര്‍ പറഞ്ഞു.
RELATED STORIES
ഷഹീന് അഫ്രീഡി ഇനി ഷാഹിദ് അഫ്രീഡിയുടെ മരുമകന്
4 Feb 2023 2:44 AM GMTവിരമിക്കല് സൂചന നല്കി മെസ്സി; നേടാന് ഇനിയൊന്നുമില്ല
2 Feb 2023 5:56 AM GMTബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല് രാഹുലിന് ലഭിച്ച...
26 Jan 2023 8:31 AM GMTപിഎസ്ജി താരങ്ങള്ക്ക് എന്തുപറ്റി; ഇങ്ങനെ പോയാല് ലീഗ് കിരീടവും...
19 Jan 2023 4:39 AM GMT2022; കായിക ലോകത്തിന്റെ നേട്ടവും നഷ്ടവും
4 Jan 2023 2:37 PM GMTസോഷ്യല് മീഡിയയില് അല് നസര്-റൊണാള്ഡോ തരംഗം; ക്ലബ്ബിനെ കുറിച്ച്...
31 Dec 2022 5:15 PM GMT