- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമനവമി ആഘോഷത്തിനിടെ സയ്യിദ് സലാര്‍ ഘാസി ദര്‍ഗയ്ക്ക് നേരെ ഹിന്ദുത്വ ആക്രമണം; മഖ്ബറ പൊളിച്ച് ക്ഷേത്രം നിര്‍മിക്കുമെന്ന് (വീഡിയോ)

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദിലെ സയ്യിദ് സലാര്‍ മസൂദ് ഘാസി ദര്‍ഗയ്ക്ക് നേരെ രാമനവമി ആഘോഷത്തിനിടെ ഹിന്ദുത്വരുടെ ആക്രമണം. ദര്‍ഗയില്‍ അതിക്രമിച്ചു കയറിയ ഹിന്ദുത്വര്‍ കാവിക്കൊടികള്‍ ഉയര്‍ത്തി. മഹാരാജ സുഹെല്‍ദേവ് സമ്മാന്‍ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്. മഖ്ബറ പൊളിച്ച് ക്ഷേത്രം നിര്‍മിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. സയ്യിദ് സലാര്‍ മസൂദ് ഘാസി അനുസ്മരണം നടത്തരുതെന്ന് സംഭലിലെ ജില്ലാ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരുന്നു.
🚨 In Uttar Pradesh, India, Hindutva goons climbed the gate of Syed Salar Ghazi's shrine, waved saffron flags, and raised objectionable slogans, demanding the shrine be demolished and replaced with a temple.#WaqfAmendmentBill #alleyesonindianmuslimspic.twitter.com/hihQQhbv4L
— Muslim Voice (@MuslimVoice_eng) April 6, 2025
ഗസ്‌നവി സാമ്രാജ്യത്തിലെ സുല്‍ത്താനായിരുന്ന ഗസ്‌നിയിലെ മഹ്മൂദ് എന്ന മഹ്മൂദ് ഗസ്‌നിയുടെ അനന്തരവനും പണ്ഡിതപോരാളിയുമായിരുന്നു സയ്യിദ് സലാര്‍ മസൂദ് ഘാസി (ക്രി.ശേ 1014-1034). ഇന്നത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലെ മുസ്‌ലിംകളെ ഭരണാധികാരികള്‍ ദ്രോഹിച്ചതിനെ തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം ക്രി.ശേ 1011ല്‍ മഹ്മൂദ് ഗസ്‌നി ജനറലായ സലാര്‍ ഷാഹുവിനെ പ്രദേശത്തേക്ക് അയച്ചു. പ്രദേശത്തെ രാജാക്കന്‍മാരെ സലാര്‍ ഷാഹു പരാജയപ്പെടുത്തി. ഈ വിജയത്തെ തുടര്‍ന്ന് മഹ്മൂദ് ഗസ്‌നി തന്റെ സഹോദരിയെ സലാര്‍ ഷാഹുവിന് വിവാഹം ചെയ്തു നല്‍കി. ഈ ബന്ധത്തിലാണ് 1014 ഫെബ്രുവരി 10ന് സയ്യിദ് സലാര്‍ മസൂദ് ഘാസി ജനിച്ചത്.
അമ്മാവന്റെ കൂടെ യുദ്ധങ്ങളില്‍ പങ്കെടുത്ത സയ്യിദ് സലാര്‍ മസൂദ് ഘാസി കുട്ടിക്കാലത്ത് തന്നെ സൈനികമേഖലയില്‍ കഴിവ് തെളിയിച്ചു. മതപരമായ അറിവിന് പുറമെ സൈനികപരമായ കാര്യങ്ങളിലും അറിവുള്ളതിനാല്‍ പണ്ഡിതപോരാളിയെന്നാണ് അറിയപ്പെട്ടത്. പതിനാറാം വയസില്‍ തന്നെ സിന്ധു നദി മറികടന്ന് ഡല്‍ഹിക്ക് സമീപം എത്തി. ഡല്‍ഹി കീഴടക്കിയ ശേഷം ആറുമാസം അവിടെ കഴിഞ്ഞു. പിന്നീട് മീറത്തിലെ ജന്മിരാജാക്കന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, 1034 ജൂണ്‍ 15ന് സുഹല്‍ദേവ് എന്നയാളുടെ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സുഹല്‍ദേവിനെ സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ കമാന്‍ഡറും കൊലപ്പെടുത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















