Sub Lead

ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി യുവാവ് (വീഡിയോ)

ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി യുവാവ് (വീഡിയോ)
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ശ്യാംലിയിലെ വീരോന്‍ വാലേ ക്ഷേത്രത്തില്‍ ബുര്‍ഖ ധരിച്ച് അതിക്രമിച്ചു കയറിയ യുവാവിനായി അന്വേഷണം ഊര്‍ജിതമാക്കി. ഹരിയാനയിലെ യമുനാനഗര്‍ സ്വദേശിയായ സുനിലാണ് കേസിലെ പ്രതി. തൊട്ടടുത്തുള്ള ഗ്രാമത്തിലെ ബന്ധുക്കളെ കാണാന്‍ എത്തിയതാണ് ഇയാള്‍ എന്ന് പറയപ്പെടുന്നു. മേയ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബുര്‍ഖ ധരിച്ച് നടന്നുപോവുന്നത് പുരുഷനാണെന്ന് തോന്നിയ നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്നിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ ക്ഷേത്രത്തില്‍ കയറിയപ്പോളാണ് പിടികൂടിയത്. പുരുഷനാണെന്ന് സ്ഥിരീകരിച്ചതോടെ മര്‍ദ്ദിച്ചു. പക്ഷേ, പ്രതി ഓടിരക്ഷപ്പെട്ടു. ഇയാള്‍ ആരാണെന്ന് വ്യക്തതയില്ലാത്തതിനാല്‍ പ്രദേശത്ത് പതിയെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. ഗ്രാമീണരുടെ പരാതിയില്‍ പോലിസ് കേസെടുത്തു. ഇയാളെ ആദ്യം പിടികൂടിയതിന്റെ വീഡിയോയാണ് അന്വേഷണത്തിന് പ്രധാനമായും ഉപയോഗിച്ചത്. വിഷയത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയും ഇടപെട്ടു. പ്രതി സുനിലാണെന്നും ഇയാള്‍ ഒളിവിലാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it