സൈറ വസീമിന്‍റെ മാതൃക ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ
അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനത്തെയും സ്വാമി സ്വാഗതം ചെയ്തു. അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനം മൂല്യമേറിയതാണ്. അവരുടെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്ന് സ്വാമി ചക്രപാണി ട്വീറ്റ് ചെയ്തു.
ന്യുഡൽഹി: സിനിമ തന്നിലെ ഈമാന്‍ തകര്‍ത്തുവെന്നും അല്ലാഹുവില്‍ നിന്നും അകലാന്‍ ഇതു കാരണമായെന്നും പറഞ്ഞ് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച സൈറ വസീമിന്‍റെ മാതൃക ഹിന്ദു നടിമാരും പിന്തുടരണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രസിഡന്‍റ് സ്വാമി ചക്രപാണി. അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനത്തെയും സ്വാമി സ്വാഗതം ചെയ്തു. അഭിനയം നിര്‍ത്താനുള്ള സൈറയുടെ തീരുമാനം മൂല്യമേറിയതാണ്. അവരുടെ പാത ഹിന്ദു നടിമാരും പിന്തുടരണമെന്ന് സ്വാമി ചക്രപാണി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് തന്റെ ഇടം ഇതല്ലെന്നു തിരിച്ചറിഞ്ഞതോടെ അഞ്ചു വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് അഭിനയം നിര്‍ത്തുകയാണെന്ന് നടി വ്യക്തമാക്കിയത്. മത വിശ്വാസവും സിനിമ അഭിനയവും ഒത്തുപോകില്ലെന്നും സൈറ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സൈറ വസീം ഫേസ്ബുക്കില്‍ സ്വന്തമായി എഴുതിയതാണെന്നും അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി അവരുടെ മാനേജര്‍ തുഹിന്‍ മിശ്ര രംഗത്തെത്തി. സൈറയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു തുഹിന്‍ മിശ്ര
കശ്മീരില്‍ ജനിച്ച സൈറ 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലില്‍ ഗുസ്തി താരം ഗീത ഫോഗട്ടിനെ അവതരിപ്പിച്ചാണ് ബോളിവുഡില്‍ രംഗപ്രവേശം നടത്തുന്നത്. ഗീതാ ഫോഗട്ട് ആയുള്ള പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ മുഖ്യ വേഷമാണ് സൈറ ചെയ്തത്. ഇരു ചിത്രങ്ങളിലേയും പ്രകടനത്തിന്റെ ഫലമായി സൈറ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT