Sub Lead

ബിന്ദു അമ്മിണിക്ക് നേരെ മുളകുസ്‌പ്രേ ആക്രമണം; ഹിന്ദു ഹെല്‍പ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ പിടിയില്‍ (വീഡിയോ)

ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

X

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്‌പ്രേ ആക്രമണം നടത്തിയ ആള്‍ പിടിയില്‍.ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളകു സ്‌പ്രേ അടിച്ചതായി ബിന്ദു അമ്മിണി വ്യക്തമാക്കിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബിന്ദു അമ്മിണിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലേക്ക് പോകാന്‍ സുപ്രിംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. പിന്നീട് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ ഓഫീസില്‍ എത്തിയ സംഘത്തിന് നേരെയാണ് അയ്യപ്പ ധര്‍മ്മ സമിതിയുടെ പേരില്‍ സംഘടിച്ചെത്തിയ സംഘം പ്രതിഷേധം നടത്തുകയും ഇതിനിടെ കാറിലുള്ള രേഖകള്‍ എടുക്കാന്‍ പുറത്തിറങ്ങിയ ബിന്ദുവിനു നേരെ ആക്രമണം നടത്തുകയുമായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും നാലംഗ സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. പൂനെയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ പുലര്‍ച്ചെയോടെയാണ് സംഘം എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായി കേരളത്തില്‍ എത്തിയെങ്കിലും കടുത്ത പ്രതിഷേധത്തെതുര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങാന്‍ ആവാതെ തിരിച്ചുപോവുകയായിരുന്നു.


Next Story

RELATED STORIES

Share it