- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകളെ മുസ്‌ലിമിന് വിവാഹം കഴിച്ചു കൊടുത്തത് സമുദായ വോട്ടിന്; വിദ്വേഷം പടര്‍ത്തി ആര്‍വി ബാബു
കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയന്‍ അവരുടെ മഅ്ദനിയോ സാകിര്‍ നായിക്കോ ആയി മാറിയെന്നും പോസ്റ്റിൽ ആക്ഷേപിക്കുന്നുണ്ട്.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിദ്വേഷം പടര്‍ത്തി ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. മകളെ ഒരു മുസ്‌ലിമിന് വിവാഹം കഴിച്ചു കൊടുത്തത് സമുദായ വോട്ടിന് വേണ്ടിയാണെന്ന് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിദ്വേഷ പ്രചാരണം നടത്തി. മകളെ ഒരു മുസ്‌ലിമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടര്‍ഭരണത്തിന്റെ അകൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റായിയെന്ന് ബാബു കുറിച്ചു.
നേരത്തെയും സമാന വിദ്വേഷ പരമാര്‍ശങ്ങള്‍ നടത്തിയിട്ടുള്ള സംഘപരിവാര്‍ നേതാവാണ് ബാബു. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയ കേസില്‍ ഇതിന് മുമ്പ് അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയന്‍ അവരുടെ മഅ്ദനിയോ സാകിര്‍ നായിക്കോ ആയി മാറിയെന്നും പോസ്റ്റിൽ ആക്ഷേപിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ രൂപം....
സിഎഎ ഒരു കാരണവശാലും നടപ്പാക്കില്ല ..... കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടിയുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ തുറക്കില്ല .....പിന്നെ അയോദ്ധ്യ,ഗുജറാത്ത്, ശൂലം, ഗര്‍ഭിണി, പശു, ആള്‍ക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകള്‍ ആവശ്യം പോലെ സമാസമം ചേര്‍ത്ത് ആവര്‍ത്തിച്ച് പ്രചരിപ്പിച്ചപ്പോള്‍ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയന്‍ അവരുടെ മഅ്ദനിയോ സാകിര്‍ നായിക്കോ ആയി മാറി. ഇതൊന്നും കൂടാതെ മുസ്‌ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാര്‍ഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്‌ലിമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടര്‍ഭരണത്തിന്റെ അകൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്‌സഡ് ഡെപോസിറ്റ് ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയന്‍. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങള്‍ സഖാവെ ....
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















