Sub Lead

കൊവിഡ് തുകയില്‍ അഴിമതി; ഹിമാചല്‍ ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ റെക്കോര്‍ഡിങില്‍ രാജീവ് ബിന്ദാളിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. എകെ ഗുപ്ത പറയുന്ന ഓഡിയോ ക്ലിപ് പുറത്തായിരിക്കുന്നത്.

കൊവിഡ് തുകയില്‍ അഴിമതി; ഹിമാചല്‍ ബിജെപി അധ്യക്ഷന്‍ രാജിവെച്ചു
X

ഷിംല: കൊവിഡ് പ്രതിരോധതത്തിനായി അനുവദിച്ച തുകയില്‍ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ ഡോ. രാജീവ് ബിന്ദാള്‍ രാജിവച്ചു. അഞ്ചു ലക്ഷം രൂപ രാജീവ് ബിന്ദാളിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഓഡിയോ ക്ലിപ് പുറത്തായതിനു പിന്നാലെയാണ് രാജി നല്‍കിയത്.

43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ റെക്കോര്‍ഡിങില്‍ രാജീവ് ബിന്ദാളിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. എകെ ഗുപ്ത പറയുന്ന ഓഡിയോ ക്ലിപ് പുറത്തായിരിക്കുന്നത്. ഇതിനു പിന്നാലെ ഡോ.ഗുപ്തയെ വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തു.

അഴിമതിയില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ പങ്കാളിത്തം ബിന്ദാളിന്റെ രാജി തെളിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ മുകേഷ് അഗ്‌നിഹോത്രി പറഞ്ഞു. ആഗോള മഹാമാരിക്കിടയിലും ഇതുപോലുള്ള അഴിമതി ബിജെപിയുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും സ്വതന്ത്രമായ അന്വേഷണം നടക്കുന്നതിനാണ് താന്‍ രാജിവച്ചതെന്നും രാജീവ് ബിന്ദാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it