Sub Lead

അവരെ ഒറ്റയ്ക്ക് നേരിടുന്നതില്‍ തെല്ലും ഭയന്നില്ല, ഹിജാബിനായുള്ള പോരാട്ടം തുടരും: മുസ് കാന്‍

'വിദ്യാഭ്യാസമാണ് നമ്മുടെ മുന്‍ഗണന. അവര്‍ നമ്മുടെ വിദ്യാഭ്യാസത്തെ നശിപ്പിക്കുകയാണ്, ഒരു തുണ്ട് തുണിയുടെ പേരിലാണ് ഞങ്ങളുടെ പഠനം മുടക്കുന്നത്. ഹിജാബ് ധരിച്ച് തന്നെ പഠനം തുടരും'. മുസ്‌കാന്‍ നിലപാട് വ്യക്തമാക്കി.

അവരെ ഒറ്റയ്ക്ക് നേരിടുന്നതില്‍ തെല്ലും ഭയന്നില്ല, ഹിജാബിനായുള്ള പോരാട്ടം തുടരും: മുസ് കാന്‍
X

മംഗളൂരു: ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സംഘികള്‍ക്കെതിരേ ഒറ്റക്ക് പ്രതിരോധം തീര്‍ത്ത വിദ്യാര്‍ഥിനി. ഹിജാബ് ധരിച്ച് തന്നെ പഠനം തുടരുമെന്നും ഹിജാബ് മുസ് ലിം എന്ന നിലയില്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുസ്‌കാന്‍ വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുസ് കാന്‍.

'അവരെ ഒറ്റയ്ക്ക് നേരിടുന്നതില്‍ തെല്ലും ഭയന്നിട്ടില്ല, ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പോരാട്ടം തുടരും'. മുസ് കാന്‍ പറഞ്ഞു. മാണ്ഡ്യ പ്രീ യൂനിവേഴ്‌സിറ്റി കോളജിലാണ് ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ മുസ്‌കാനെതിരേയാണ് ഇന്ന് രാവിലെ കാവി തലക്കെട്ട് ധരിച്ചെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. മുസ് കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ നേരിടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

'ജയ് ശ്രീറാം' എന്ന് വിളിച്ച് ഹിന്ദുത്വര്‍ പാഞ്ഞടുത്തപ്പോള്‍ മുസ്‌കാന്‍ 'അല്ലാഹു അക്ബര്‍' എന്ന് തിരിച്ചുവിളിച്ച് പ്രതിരോധിക്കുന്നത് കാണാം. കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവര്‍ എത്തി അക്രമികളെ തടയാന്‍ ശ്രമിക്കുന്നത് കാണാം.

കോളജിലേക്ക് എത്തിയപ്പോള്‍ ബുര്‍ഖ ധരിച്ചതിന്റെ പേരില്‍ അവര്‍ എന്നെ തടയുകയായിരുന്നു. കോളജിന് പുറത്തുള്ളവരാണ് കൂടുതല്‍ പേരും. കാവി ഷാള്‍ അണിഞ്ഞ് എത്തിയവരില്‍ 10 ശതമാനം മാത്രമാണ് കോളജില്‍ നിന്നുള്ളവര്‍. ബാക്കിയുള്ളവരെല്ലാം പുറത്ത് നിന്നുള്ളവരായിരുന്നു'. മുസ്‌കാന്‍ പറഞ്ഞു. കോളജിലെ ഹിന്ദു വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ എന്നെ പിന്തുണച്ചു.

'അവര്‍ ജയ് ശ്രീറാം എന്ന് വിളിക്കാന്‍ തുടങ്ങി. അതിനാല്‍ ഞാന്‍ അല്ലാഹു അക്ബര്‍ എന്ന് വിളിച്ചു. പ്രിന്‍സിപ്പലും ലക്ചറര്‍മാരും എന്നെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസമാണ് നമ്മുടെ മുന്‍ഗണന. അവര്‍ നമ്മുടെ വിദ്യാഭ്യാസത്തെ നശിപ്പിക്കുകയാണ്, ഒരു തുണ്ട് തുണിയുടെ പേരിലാണ് ഞങ്ങളുടെ പഠനം മുടക്കുന്നത്. ഹിജാബ് ധരിച്ച് തന്നെ പഠനം തുടരും. മുസ്‌കാന്‍ നിലപാട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it