Sub Lead

പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക്: ഫ്രറ്റേണിറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്ക്: ഫ്രറ്റേണിറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
X

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്‌ലാമോഫോബിയ പ്രചരണ കേന്ദ്രങ്ങളാക്കരുത്, പ്രൊവിഡന്‍സ് സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പ്രൊവിഡന്‍സ് സ്‌കൂള്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും അത് പൊതു സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, സ്‌കൂള്‍ നടപടിയെ ന്യായീകരിക്കാന്‍ പിടിഎ കമ്മിറ്റി നടത്തിയ പ്രസ്താവന അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും വിദ്യാര്‍ത്ഥികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതുമാണ്. ഇത്തരം സംഘപരിവാര്‍ അജണ്ടകള്‍ ഒളിച്ച്കടത്താനുള്ള എല്ലാ ശ്രമങ്ങളെയും പൊതു സമൂഹം പരാജയപ്പെടുത്താണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി വസീം ആര്‍ എസ് പറഞ്ഞു.

ഭരണകൂടം ഓരോ പൗരനും നല്‍കുന്ന മത സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് സ്‌കൂള്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഇത് തെരുവില്‍ ചോദ്യം ചെയ്യുമെന്നും പരിപാടിയില്‍ സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തശ്രീഫ് കെ. പി പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമല്‍ അധ്യക്ഷത വഹിച്ചു. ഡല്‍ഹി യൂനിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറി ഹനാന്‍ ചാത്തമംഗലം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലബീബ് കായക്കൊടി, തബ്ഷീറ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

മാവൂര്‍ റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ പരിസരത്തു പോലിസ് തടഞ്ഞു. പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

Next Story

RELATED STORIES

Share it