Sub Lead

നടന്‍ നിവിന്‍ പോളിക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

നടന്‍ നിവിന്‍ പോളിക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
X

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ പേരില്‍ 2 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. പ്രതികള്‍ക്കെതിരേ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞയാഴ്ച പോലിസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

നിലവില്‍ കോടതിയുടെ പരിഗണയിലുള്ള കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോള്‍ ഷംനാദിന്റെ പരാതിയില്‍ തലയോലപ്പറമ്പ് പോലിസ് അകാരണമായി കേസെടുത്ത് മുന്നോട്ട് പോവുകയായിരുന്നുവെന്നും സബ് കോടതി കേസ് തീര്‍പ്പാക്കുന്നതിനു മുന്‍പ് തന്നെ അനാവശ്യമായാണ് പോലിസ് അന്വേഷണമെന്നും ഇരുവരും വാദിച്ചു. ഇത് പരിഗണിച്ചാണ് നിലവില്‍ കേസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it