Sub Lead

ഹൈബി ഈഡന്‍ എംപിക്ക് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല

ഹൈബി ഈഡന്‍ എംപിക്ക് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല
X

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലപ്പത്ത് അഴിച്ചുപണി. എറണാകുളം എംപി ഹൈബി ഈഡനാണ് പുതിയ ചുമതല. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതല്‍ സോഷ്യല്‍ മീഡിയ സെല്‍ എന്നായിരിക്കും അറിയപ്പെടുക. പ്രഫഷനല്‍ സംഘത്തെ നിയോഗിച്ച് സോഷ്യല്‍ മീഡിയ സംഘത്തെ ശക്തമാക്കുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. സെല്ലിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സതീശന് എതിരെ സൈബര്‍ ആക്രമണം അതിരുവിട്ടതോടെയാണു ദേശീയ നേതൃത്വത്തം സെല്ലിന്റെ കാര്യത്തില്‍ ഇടപെട്ടത്.

Next Story

RELATED STORIES

Share it