Sub Lead

ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ടതായി ഹിസ്ബുല്ല

'ഉചിതമായ ആയുധങ്ങള്‍' ഉപയോഗിച്ച് ഡ്രോണിനെ ലക്ഷ്യമിട്ടെന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55 ന് യാറ്റര്‍ ഗ്രാമത്തിന് സമീപം അത് തകര്‍ന്നുവീണതായും സംഘം പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രായേലി ഡ്രോണ്‍ വെടിവച്ചിട്ടതായി ഹിസ്ബുല്ല
X
ബെയ്‌റൂത്ത്: വ്യോമാതിര്‍ത്തി ലംഘിച്ച് നിരീക്ഷണപ്പറക്കല്‍ നടത്തിയ ഇസ്രായേലി ഡ്രോണ്‍ (ആളില്ലാ വിമാനം) വെടിവച്ചിട്ടതായി ലെബനനിലെ ഹിസ്ബുല്ല പോരാളികള്‍.

'ഉചിതമായ ആയുധങ്ങള്‍' ഉപയോഗിച്ച് ഡ്രോണിനെ ലക്ഷ്യമിട്ടെന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് 1.55 ന് യാറ്റര്‍ ഗ്രാമത്തിന് സമീപം അത് തകര്‍ന്നുവീണതായും സംഘം പ്രസ്താവനയില്‍ അറിയിച്ചു.

'പതിവ് പ്രവര്‍ത്തനത്തിനിടയില്‍, ഒരു ഐഡിഎഫ് ഡ്രോണ്‍ ലെബനന്‍ പ്രദേശത്ത് വീണു' എന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും ഇസ്രായേല്‍ സൈന്യം ട്വീറ്ററില്‍ പറഞ്ഞു, .

യുഎന്‍ രക്ഷാ സമിതി തീരുമാനങ്ങള്‍ ലംഘിച്ച് ഇസ്രായേലി ഡ്രോണുകളും യുദ്ധവിമാനങ്ങളും ലെബനന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നത് പതിവാണ്. തൊട്ടടുത്ത സിറിയയിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ സയണിസ്റ്റ് സേന ലെബനീസ് വ്യോമാതിര്‍ത്തിയും ഉപയോഗിക്കാറുണ്ട്.

Next Story

RELATED STORIES

Share it