Sub Lead

മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിനെതിരെ നിശബ്ദ സമരം നടത്തി

ഫെബ്രുവരി ഒന്നിന്ന പ്രധാന മന്ത്രി ഓങ് സാന്‍ സൂചിയെ പുറത്താക്കി സൈന്യം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തിരുന്നു.അതിന് ശേഷം നടന്ന പ്രക്ഷോഭത്തെ സൈന്യം അതി ക്രൂരമായാണ് അടിച്ചമര്‍ത്തിയത്. 1300 ല്‍ അധികം ആളുകള്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ മരണപ്പെട്ടു.

മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിനെതിരെ നിശബ്ദ സമരം നടത്തി
X

റംഗൂണ്‍: മ്യാന്‍മാറില്‍ സൈനിക ഭരണകൂടത്തിനെതിരെ ജനാധിപത്യ വാദികള്‍ നിശബ്ദ സമരം നടത്തി. കടകളടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും രാജ്യത്തെ നിശ്ചലമാക്കിയാണ് ജനാധിപത്യ വാദികള്‍ സൈനിക സര്‍ക്കാറിനെതിരേ പ്രക്ഷോഭം സംഘടിപ്പിച്ച് ലോക ശ്രദ്ധ ക്ഷണിച്ചത്. ഫെബ്രുവരി ഒന്നിന്ന പ്രധാന മന്ത്രി ഓങ് സാന്‍ സൂചിയെ പുറത്താക്കി സൈന്യം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തിരുന്നു.അതിന് ശേഷം നടന്ന പ്രക്ഷോഭത്തെ സൈന്യം അതി ക്രൂരമായാണ് അടിച്ചമര്‍ത്തിയത്. 1300 ല്‍ അധികം ആളുകള്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ മരണപ്പെട്ടു. തുടര്‍ന്നും വിവിധ ഭാഗങ്ങളില്‍ സൈന്യവും സാധാരണക്കാരും ഏറ്റു മുട്ടിക്കൊണ്ടിരിക്കുകയാണ്. റംഗൂണ്‍ അടക്കമുള്ള പ്രധാന നഗരങ്ങള്‍ ഇന്നലെ ശൂന്യമായി രാവിലെ ആരംഭിച്ച നിശബ്ദ സമരം വെകിട്ട് നാലുമണിക്ക് ആളുകള്‍ അവരവരുടെ വീടുകളിലിരുന്ന് കൂട്ടമായി കൈയ്യടിച്ച് അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ മ്യാന്‍മാറില്‍ റോഹിഗ്യംന്‍ മുസ് ലിംകള്‍ക്കെതിരെ ബുദ്ധ തീവ്രവാദികളും സൈന്യവും കടുത്ത നടപിടികളെടുത്തിരുന്നു. ആയിരക്കളക്കിന്ന് റോഹിഗ്യകള്‍ കൊല്ലപ്പെട്ടു. നിരവധിവീടുകള്‍ ആഗ് നിക്കിരയാക്കി. പതിനായിരങ്ങള്‍ പാലായനം ചെയ്യേണ്ടിയും വന്നു. ഇതിനെതിരേ നോബേല്‍ സമ്മാന ജേതാവായ ഓങ് സാന്‍ സൂചി പ്രതികരിക്കാന്‍ തയ്യാരായിരുന്നില്ല. സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട ശേഷം സൂച്ചി ഇപ്പോള്‍ സൈന്യത്തിന്റെ തടവിലാണ്.

Next Story

RELATED STORIES

Share it