Sub Lead

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടങ്ങളില്‍ ഓറഞ്ച്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്.ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടങ്ങളില്‍ ഓറഞ്ച്
X
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതു പ്രകാരം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്.ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ യെല്ലോ അലര്‍ട്ടുമുണ്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ അടക്കം അതീവജാഗ്രത വേണം. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Next Story

RELATED STORIES

Share it