- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയില്‍ കനത്ത മഴ; 500 പേരെ ആകാശമാര്‍ഗം രക്ഷപ്പെടുത്തി
വാരാന്ത്യ അവധി ചെലവഴിക്കാന്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ പോയി കുടുങ്ങിയ 500 പേരെയാണ് റാസല്‍ഖൈമ പോലിസ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ വെള്ളപ്പൊക്കത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ആളുകള്‍ മലമുകളില്‍ കുടുങ്ങിയത്.

റാസല്‍ഖൈമ: ശക്തമായ മഴയെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മലയാളികളടക്കം 500 പേരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തി. വാരാന്ത്യ അവധി ചെലവഴിക്കാന്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ പോയി കുടുങ്ങിയ 500 പേരെയാണ് റാസല്‍ഖൈമ പോലിസ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ വെള്ളപ്പൊക്കത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ആളുകള്‍ മലമുകളില്‍ കുടുങ്ങിയത്. ഇവര്‍ക്ക് ഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കിയതായി റാസല്‍ഖൈമ പോലിസ് എമര്‍ജന്‍സി വിഭാഗം മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ വാഹനങ്ങളടക്കം ഒലിച്ചുപോയിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നും ശക്തമായ മഴ തുടരുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കടലില്‍ പോവുന്നവരും മഴ കാണാന്‍ മലമുകളില്‍ പോവുന്നവരും അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴകാരണം അവധി പ്രഖ്യാപിക്കാന്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















