Sub Lead

മൂന്നാറില്‍ പേമാരി; പെരിയവര പാലം ഒലിച്ച് പോയി

ചെറുതോണി നേരിമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല ഇടങ്ങളില്‍ റോഡ് തടസ്സം. പീരുമേട് കല്ലാര്‍ ഭാഗത്ത് കെ കെറോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.

മൂന്നാറില്‍ പേമാരി;  പെരിയവര പാലം ഒലിച്ച് പോയി
X

മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ പെരിയവര പാലം ഒലിച്ചു പോയി. മറയൂരുമായുള്ള ഫോണ്‍ ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ നിലച്ചു. ചിന്നക്കനാലില്‍ ദേശീയപാത ഇടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. പൂപ്പാറ തോണ്ടിമലയില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു. വീട് അപകടാവസ്ഥയില്‍. ഉടുമ്പന്‍ചോല നെടുംകണ്ട സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസ്സം. വണ്ടിപ്പെരിയാര്‍ 55ാം മൈല്‍, 57 ാം മൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടു.

രാജാക്കാട്-വെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. മാങ്കുളം മേഖലയില്‍ വഴികളെല്ലാം ബ്ലോക്കാണ്. ഒരുപാലം ഒലിച്ച്‌പോയി. 4 വീടുകള്‍ തകര്‍ന്നു.

ചെറുതോണി നേരിമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല ഇടങ്ങളില്‍ റോഡ് തടസ്സം. പീരുമേട് കല്ലാര്‍ ഭാഗത്ത് കെ കെറോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ചുരുളിയില്‍ റോഡ് ഇടിഞ്ഞു പോയി വാഹനം പോകില്ല. കട്ടപ്പന ബ്ലോക്ക് ഓഫിസിന് സമീപം വന്‍ മണ്ണിടിച്ചില്‍. വി ടി പടി, തവളപ്പാറ,കുന്തളംപ്പാറ,ചെമ്പകപ്പാറ,എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. പുളിയന്‍മല റോഡില്‍ മരം വീണു. മൂന്നാര്‍ ,വണ്ടിപ്പെരിയാര്‍ ടൗണുകള്‍ വെള്ളത്തിലായിട്ടുണ്ട്. കല്ലാര്‍കുട്ടി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു. മലങ്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലായി.

Next Story

RELATED STORIES

Share it