കോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലും വാഗമണ്‍ റോഡില്‍ മണ്ണിടിച്ചിലുമുണ്ടായി. തീക്കോയി, അടുക്കം, ഒറ്റയീട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വെള്ളാനിയില്‍ റബ്ബര്‍ മെഷീന്‍പുര ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയി. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ ശക്തമായതിനാല്‍ തീക്കോയി വില്ലേജിലെ വെളിക്കുളം സ്‌കൂളില്‍ റവന്യൂ വകുപ്പ് ക്യാംപ് തുറന്നു.
അതിനിടെ, മധ്യ തെക്കന്‍ കേരളത്തില്‍ പരക്കെ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍-ഒഡീഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത രണ്ടുദിവസം ജാര്‍ഖണ്ഡിന് മുകളിലൂടെ ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ട്. കച്ചിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
RELATED STORIES
ദക്ഷിണാഫ്രിക്കന് പര്യടനത്തിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു;...
30 Nov 2023 3:21 PM GMTരണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം; ഇന്ത്യ-ഓസ്ട്രേലിയ...
25 Nov 2023 5:00 AM GMTഫൈനല് കൈവിട്ടു; ഇന്ത്യയുടെ മൂന്നാം കിരീടമെന്ന സ്വപ്നം പൊലിഞ്ഞു; ആറാം ...
19 Nov 2023 4:23 PM GMTവീണ്ടും ഷമി ഹീറോ; കിവികളെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്
15 Nov 2023 5:31 PM GMTവാങ്കഡെയില് ബാറ്റിങ് വെടിക്കെട്ടുമായി കോഹ്ലിയും ശ്രേയസും; കൂറ്റന്...
15 Nov 2023 12:43 PM GMTഇന്ന് ലോകകപ്പ് സെമിപ്പോര്; കുതിപ്പ് തുടരാന് ഇന്ത്യ, തടയാന് കിവികള്
15 Nov 2023 5:11 AM GMT