ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
BY ABH21 May 2022 10:46 AM GMT

X
ABH21 May 2022 10:46 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയുമായി വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെലോ അലർട്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
ഇന്നും തിങ്കളാഴ്ചയും വടക്ക് കേരള തീരങ്ങളിലും തെക്ക് കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇവിടങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല.
Next Story
RELATED STORIES
മാധ്യമപ്രവര്ത്തകന് സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTആശ്വാസമായി കൊവിഡ് കണക്കുകള്‍;പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 30...
28 Jun 2022 5:21 AM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം: സംസ്ഥാനത്ത് ആകെ കേസുകള്‍ 835,...
28 Jun 2022 3:55 AM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTലൈംഗിക പീഡനക്കേസ്;വിജയ് ബാബു അറസ്റ്റില്‍
27 Jun 2022 6:37 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMT