കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനം അതിജാഗ്രതയില്‍
ഓറഞ്ച് അലര്‍ട്ട്, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
![കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനം അതിജാഗ്രതയില്‍ കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനം അതിജാഗ്രതയില്‍](https://www.thejasnews.com/h-upload/2022/05/15/191200-mumbai-rain-pti-photo-1633878705-1652550100.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതല്‍ ഇടുക്കി വരെയുള്ള ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഓറഞ്ച് അലര്‍ട്ട്, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശ മേഖലകളില്‍ കൂടുതല്‍ മഴ കിട്ടിയേക്കും. മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനും കരുതണം. മലയോരമേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം ഇന്ന് എത്തുമെന്നാണ് വിലയിരുത്തല്‍.
എല്ലാ ജില്ലകളിലും കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം ഉണ്ട്. 24 മണിക്കൂറും പ്രത്യേക കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
കാലവര്‍ഷത്തിനു മുന്നോടിയായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനം അതിജാഗ്രതയില്‍. ചീഫ് സെക്രട്ടറി വിളിച്ച വകുപ്പുകളുടെയും സേനാ വിഭാഗങ്ങളുടെയും യോഗം മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. തിങ്കളാഴ്ചവരെ അതിശക്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
18 വരെ കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. ശക്തമായ കാറ്റിനും ഉയര്‍ന്ന വേലിയേറ്റത്തിനും സാധ്യതയുള്ളതിനാല്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തം വിലക്കി.
RELATED STORIES
നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMTതളിപ്പറമ്പില്‍ സൂ സഫാരി പാര്‍ക്ക് വരുന്നു; 256 ഏക്കര്‍ ഭൂമി...
25 July 2024 3:49 PM GMTസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കണ്ണൂര്‍...
25 July 2024 2:50 PM GMTകനത്ത മഴ; കണ്ണൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
18 July 2024 12:45 PM GMT8 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; വിശദമായി അറിയാം
16 July 2024 3:48 PM GMTകണ്ണൂരിലും കോഴിക്കോട്ടും റെഡ് അലേര്‍ട്ട്; കേരളത്തില്‍ അതിതീവ്ര...
16 July 2024 11:30 AM GMT